Latest NewsIndia

ബുൾഡോസർ പണി തുടങ്ങിയിട്ടേയുള്ളൂ : ഷഹീൻബാഗിലടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചടുക്കും

ഡൽഹി: ഒഴിപ്പിക്കൽ നടപടികൾ കർശനമാക്കാൻ ഉള്ള നീക്കവുമായി ഡൽഹി ഭരണകൂടം. അനധികൃത നിർമ്മിതികൾക്കും കയ്യേറ്റങ്ങൾക്കും എതിരെയുള്ള നടപടി, സർക്കാർ ഊർജ്ജിതമാക്കുന്നുവെന്ന് റിപ്പോർട്ടുകൾ.

അനധികൃത സ്വത്തുക്കളും കെട്ടിടങ്ങളും ബുൾഡോസർ കൊണ്ട് ഇടിച്ചു നിർത്തുമെന്നും, ഷഹീൻബാഗ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇത്തരം കെട്ടിടങ്ങൾ ഉണ്ടെന്നും സർക്കാർ ഉറവിടങ്ങൾ സ്ഥിരീകരിച്ചു. ഇവിടങ്ങളിലെല്ലാം ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് ഡൽഹി ഭരണകൂടത്തിന്റെ തീരുമാനം.

ഡൽഹിയിലെ ജഹാംഗീർപുരി മേഖലയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ ഭക്തർക്കെതിരെ ആക്രമണം നടന്നിരുന്നു. ഇതിനുശേഷം, അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കവേ, ന്യൂനപക്ഷ സമുദായത്തെ മാത്രം ലക്ഷ്യമിട്ട് അവരുടെ വസ്തുവകകൾ മാത്രം പൊളിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ഭരണകൂടത്തിനെതിരെ രംഗത്തു വന്നിരുന്നു. സംഭവം നിയമനടപടികളിലേക്ക് നീങ്ങിയപ്പോൾ, സുപ്രീം കോടതി താൽക്കാലികമായി ഒഴിപ്പിക്കൽ നടപടികൾ സ്റ്റേ ചെയ്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button