KeralaLatest News

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വർണ്ണക്കടത്ത്: നഗരസഭാ വൈസ് ചെയർമാന് പിന്നാലെ നിര്‍മ്മാതാവിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ്

വാങ്ക്, ചാർമിനാർ സിനിമകളുടെ നിർമ്മാതാവാണ് സിറാജുദ്ദീൻ.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറച്ചിവെട്ട് യന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയ കേസിൽ സിനിമ നിർമ്മാതാവ് കെ.പി. സിറാജുദ്ദീന്റെ വീട്ടിലും കസ്റ്റംസ് പരിശോധന. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകനും നിർമ്മാതാവും ചേർന്ന് സ്വർണ്ണം കടത്തിയെന്ന നിഗമനത്തിലാണ് കസ്റ്റംസ്. വാങ്ക്, ചാർമിനാർ സിനിമകളുടെ നിർമ്മാതാവാണ് സിറാജുദ്ദീൻ.

തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും ലീഗ് നേതാവുമായ എ.എ ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് നടന്ന പരിശോധനയ്ക്ക് ശേഷമാണ് കസ്റ്റംസ് സംഘം സിനിമ നിർമ്മാതാവ് സിറാജുദ്ദീന്റെ വീട്ടിലെത്തിയത്. കസ്റ്റംസ് പ്രിവ്ന്റിവ്‌ കമ്മീഷണർ വി.വിവേകിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇബ്രാഹിം കുട്ടിയുടെ മകൻ ഷാബിനും സിറാജുദ്ദീനും ചേർന്ന് സ്വർണ്ണം കടത്തി എന്ന സംശയത്തിലാണ് കസ്റ്റംസ്.

അതേസമയം, മകൻ നിരപരാധിയാണെന്ന് വ്യക്തമാക്കി ഇബ്രാഹിം കുട്ടി രംഗത്തു വന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി ദുബായിൽ നിന്ന് നെടുമ്പാശ്ശേരിയിൽ എത്തിയ കാർഗോ വിമാനത്തിലായിരുന്നു സ്വർണ്ണം കടത്തിയത്. ഇറച്ചിവെട്ട് യന്ത്രത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ടേകാൽ കിലോ വരുന്ന സ്വർണ്ണക്കട്ടികൾ കണ്ടെത്തിയത്. പാർസൽ ഏറ്റുവാങ്ങാൻ എത്തിയ ആളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ഇവരിലേക്ക് അന്വേഷണം എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button