CricketLatest NewsNewsSports

ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ്, സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും: ജയിച്ചാൽ ഒന്നാമത്

മുംബൈ: ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ്, സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് മത്സരം. ഇന്ന് ജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് ഗുജറാത്ത് ടൈറ്റന്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തും. അതേസമയം, സണ്‍റൈസേഴ്സ് ജയിച്ചാലും പട്ടികയിൽ ഒന്നാമതെത്താം. മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദിന് മുന്നിലുള്ള ടീമുകളെക്കാൾ നെറ്റ് റൺ റേറ്റ് കൂടുതലാണ്.

എട്ട് മത്സരങ്ങളിൽ ആറിലും ജയിച്ച രാജസ്ഥാൻ റോയൽസാണ് 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഏഴ് മത്സരങ്ങളിൽ 12 പോയിന്‍റുള്ള ഗുജറാത്ത് ടൈറ്റൻസ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. തൊട്ടുപിന്നിലുള്ള സൺറൈസേഴ്സ് ഹൈദരാബാദ്, ലഖ്നൗ സൂപ്പർ ജയന്‍റ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകൾക്ക് 10 പോയിന്‍റ് വീതമുണ്ട്.

Read Also:- ഗർഭിണികൾ വെണ്ടയ്ക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

പഞ്ചാബ് കിംഗ്സിന് എട്ടും ഡൽഹി ക്യാപിറ്റല്‍സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്ക് ആറ് പോയിന്‍റുമാണുള്ളത്. നാല് പോയിന്‍റുള്ള ചെന്നൈ സൂപ്പർ കിംഗ്സാണ് ഒമ്പതാം സ്ഥാനത്ത്. പത്താം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിന് പോയിന്‍റൊന്നും നേടാനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button