KeralaLatest News

പോലീസ് രാത്രി വീട്ടിൽ നിന്ന് കൊണ്ടുപോയ പോക്സോ കേസ് പ്രതി വഴിയരികിൽ മരിച്ച നിലയിൽ: കസ്റ്റഡിയിലെടുത്തില്ലെന്ന് പോലീസ്

കോഴിക്കോട്: പോലീസ് വന്ന് വിളിച്ചിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂരിലാണ് സംഭവം. ബി.സി. റോഡിൽ നാറാണത്ത് വീട്ടിൽ ജിഷ്ണു (28) ആണ് മരിച്ചത്. പോക്‌സോ പരാതിയിലാണ് ജിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രിയാണ് നല്ലളം പൊലീസ് വീട്ടിൽ എത്തി ജിഷ്ണുവിനെ കൂട്ടികൊണ്ട് പോയത്. പിന്നീട്, രാത്രി ഒമ്പതരക്ക് വഴിയരികിൽ അത്യാസന്ന നിലയിൽ ജിഷ്ണുവിനെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, ജിഷ്ണുവിനെ കസ്റ്റഡിയിലെടുത്തില്ലെന്നാണ് നല്ലളം പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button