Latest NewsNewsIndia

കോൺഗ്രസ് അധ്യക്ഷയാകാൻ പ്രിയങ്ക ഗാന്ധി? – പ്രശാന്ത് കിഷോർ സ്വപ്നം കണ്ട കോൺഗ്രസ് നേതൃത്വം ഇങ്ങനെ

ന്യൂഡൽഹി: കോൺഗ്രസിന്റെ ദേശീയ അധ്യക്ഷയായി പ്രിയങ്ക ഗാന്ധിയെ നിർദ്ദേശിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കോണ്‍ഗ്രസില്‍ ഘടനാപരമായ മാറ്റങ്ങള്‍ നിർദ്ദേശിക്കവെയാണ് പ്രിയങ്ക അധ്യക്ഷയാകാൻ യോഗ്യയാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനും 2024ലെ തിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും രണ്ടു പേരായിരിക്കണമെന്നാണ് അദ്ദേത്തിന്റെ നിര്‍ദ്ദേശം. പ്രിയങ്ക ഗാന്ധിയെയാണ് അധ്യക്ഷ സ്ഥാനത്തേക്കായി പ്രശാന്ത് കിഷോര്‍ നിര്‍ദ്ദേശിച്ചത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ തന്നെയാണ് അദ്ദേഹം നോട്ടം വെച്ചിരിക്കുന്നത്.

ഇന്നലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം, കോണ്‍ഗ്രസിലേക്കില്ലെന്ന് പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചിരുന്നു. സോണിയാ ഗാന്ധിയാണ് പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ആയി തന്നെ തുടരുമെന്നും, കോൺഗ്രസിലേക്കില്ലെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കില്ലെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, 2024 ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ശാക്തീകരണ പ്രവർത്തന ഗ്രൂപ്പിന്റെ ഭാഗമാകാൻ വിസമ്മതിച്ചുവെന്നും റിപ്പോർട്ടുണ്ട്.

Also Read:അവൾക്കൊപ്പം, വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസ് ഞെട്ടിക്കുന്നതെന്ന് ഡബ്ല്യു.സി.സി

‘പ്രശാന്ത് കിഷോറിന്റെ തീരുമാനം പാര്‍ട്ടിക്ക് നഷ്ടമുണ്ടാക്കില്ല. അനുഭവ സമ്പത്തുള്ള അദ്ദേഹത്തിന്റെ ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ നല്ലതായിരുന്നു. എന്നാല്‍, പ്രശാന്ത് കിഷോറില്ലാതെ തന്നെ കോണ്‍ഗ്രസിന് വിജയിക്കാനാകും. കോണ്‍ഗ്രസിന് ഒരു ചരിത്രമുണ്ട്. പാര്‍ട്ടിയുടെ ശക്തി തിരഞ്ഞടുപ്പില്‍ വിജയം കൊണ്ടുവരും’ മുന്‍ മന്ത്രി പ്രിയങ്ക ഖാര്‍ഗേ പറഞ്ഞു. അതേസമയം, കോൺഗ്രസിന്റെ പൂർണ അധികാരം ഒരാളിലേക്ക് ഒതുങ്ങുന്നതിൽ രാഹുൽ ഗാന്ധിക്ക് താൽപ്പര്യമില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button