CricketLatest NewsNewsSports

രാജസ്ഥാന് മുന്നിൽ നാണംകെട്ട് ബാംഗ്ലൂര്‍: റിയാന്‍ പരാഗ് കളിയിലെ താരം

പൂനെ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകർപ്പൻ ജയം. 29 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ബാംഗ്ലൂര്‍ 19.3 ഓവറില്‍ 115ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കുല്‍ദീപ് സെന്‍, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിന്‍ എന്നിവരാണ് ബാംഗ്ലൂരിനെ തകര്‍ത്തത്.

നേരത്തെ, റിയാന്‍ പരാഗ് 31 പന്തില്‍ പുറത്താവാതെ നേടിയ 56 റണ്‍സാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ട് മത്സരങ്ങളില്‍ 12 പോയിന്റാണ് റോയൽസിനുള്ളത്. ഒമ്പത് മത്സരങ്ങളില്‍ 10 പോയിന്റുമായി ആര്‍സിബി അഞ്ചാം സ്ഥാനത്ത് തുടരുന്നു.

Read Also:- തുമ്മൽ നിർത്താൻ ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം!

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് തുടക്കത്തില്‍ തന്നെ വിരാട് കോഹ്ലി(9), ഫാഫ് ഡു പ്ലെസിസ്(23), ഗ്ലെന്‍ മാക്‌സ്‌വെല്‍(0) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. ഇതോടെ, ബാംഗ്ലൂർ പ്രതിരോധത്തിലായി. കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. രജത് പടിദാര്‍(16), ഷഹബാസ് അഹമ്മദ്(17), സുയഷ് പ്രഭുദേശായി(2), ദിനേശ് കാര്‍ത്തിക്(6), വാനിന്ദു ഹസരങ്ക(18), മുഹമ്മദ് സിറാജ് (5), എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അശ്വിന്‍, കുല്‍ദീപ് എന്നിവര്‍ക്ക് പുറമെ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button