Latest NewsInternational

‘ഉക്രൈനുമായി സമാധാന സന്ധിയുണ്ടാവുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ട്’ : വ്ലാഡിമിർ പുടിൻ

മോസ്‌കോ: റഷ്യയും ഉക്രൈനുമായി സമാധാന സന്ധിയുണ്ടാവുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുദ്ധം തുടരുമ്പോഴും താൻ അങ്ങനെ വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ക്രെംലിനിൽ , ചൊവ്വാഴ്ച നടന്ന ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു പുടിൻ. ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അന്റോണിയോ ഗുട്ടെറസുമായുള്ള ചർച്ചയ്ക്കു ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. അയൽരാജ്യങ്ങളുടെ പരമാധികാരം മാനിക്കാതെയുള്ള റഷ്യയുടെ സൈനിക നടപടിയെ ഗുട്ടെറസ് വിമർശിച്ചിരുന്നു.

ക്രിമിയയ്ക്കു മേലുള്ള റഷ്യയുടെ പരമാധികാരം ഉക്രൈൻ ഭരണകൂടം അംഗീകരിക്കണമെന്ന ആവശ്യം റഷ്യ മുന്നോട്ടുവച്ചിരുന്നു. ഇത് ഏറെക്കുറെ ഉക്രൈൻ അംഗീകരിച്ചതായാണ് സൂചന. കിഴക്കൻ ഉക്രൈനിൽ യുദ്ധത്തിനു മുൻപ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്ന പ്രദേശങ്ങളുടെ സ്വയംഭരണാവകാശവും ഉക്രൈന് അംഗീകരിക്കണമെന്നും റഷ്യ നിർദ്ദേശിച്ചിരുന്നു. എന്നാൽ, രാജ്യവ്യാപകമായൊരു വോട്ടെടുപ്പിലൂടെ മാത്രമേ ഇക്കാര്യം തീരുമാനിക്കാൻ സാധിക്കൂ എന്നാണ് ഉക്രൈൻ ഭരണാധികാരി സെലൻസ്കി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button