Latest NewsInternational

രേഖകൾ ഹാജരാക്കിയില്ല, കോടതിയലക്ഷ്യം : ട്രംപിന് പ്രതിദിനം 10,000 ഡോളർ പിഴ

ന്യൂയോർക്ക് : കോടതിയലക്ഷ്യ കേസിൽ മുൻ യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് പിഴശിക്ഷ. അന്വേഷണവുമായി സഹകരിക്കുന്നതു വരെ പ്രതിദിനം 10,000 ഡോളർ പിഴ നൽകാൻ ഫെഡറൽ ജഡ്ജി ആർതർ എൻഡോറൻ ഉത്തരവിട്ടു.

ബിസിനസ് സംബന്ധമായ രേഖകൾ ട്രംപിനോട്‌ ഹാജരാക്കാൻ സ്റ്റേറ്റ് അറ്റോർണി ജനറൽ ആവശ്യപ്പെട്ടിരുന്നു. ഈ രേഖകൾ ഹാജരാക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. മൂന്ന് പേജുള്ള വിധിന്യായത്തിൽ, ട്രംപ് കോടതി ഉത്തരവ് ലംഘിച്ചത് മനപ്പൂർവ്വമാണെന്നും, ഇതിനാൽ ശിക്ഷ അനുഭവിക്കണമെന്നും പരാമർശിച്ചിട്ടുണ്ട്.

ആസ്തി മൂല്യം പെരുപ്പിച്ചു കാണിച്ച് ട്രംപ് ഓർഗനൈസേഷൻ അനധികൃതമായി വായ്പകളും നികുതിയിളവുകളും നേടിയെടുത്തിരുന്നു. ഇതേതുടർന്ന് സ്റ്റേറ്റ് അറ്റോർണി നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ടാണ് കോടതിയലക്ഷ്യക്കേസ് ചുമത്തിയിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ട്രംപിന് ജയിലിൽ പോകേണ്ടി വരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ന്യൂയോർക്ക് സ്റ്റേറ്റ് അറ്റോർണി ജനറൽ ലെറ്റീഷ്യ ജയിംസ് ആണ് ബിസിനസ് സംബന്ധമായ രേഖകൾ ഹാജരാക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button