KeralaLatest News

അക്ഷയതൃതീയയിൽ ചെയ്യുന്ന ചില ദാനങ്ങള്‍ നിങ്ങൾക്ക് ഭാഗ്യം എത്തിക്കും, അറിഞ്ഞിരിക്കാം ഇവയോരോന്നും

അക്ഷയതൃതീയ ദിനം ശുഭകാര്യങ്ങൾക്ക് അനുകൂലമായ ദിവസമായാണ് കണക്കാക്കുന്നത്. എല്ലാ വർഷവും വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. അക്ഷയതൃതീയയിൽ ലക്ഷ്മീദേവിയുടെ ആരാധനയ്ക്കാണ് പ്രാധാന്യം. ഈ ദിവസം സ്വർണം വാങ്ങുന്നത് വളരെ ശുഭകരമാണെന്നും കരുതി വരുന്നു.

അക്ഷയ തൃതീയ ദിനത്തിൽ ദാന ധർമ്മങ്ങൾ നിർവ്വഹിക്കുന്നതിലൂടെ ലക്ഷ്മി കടാക്ഷം ഉണ്ടാവുമെന്നാണ് കരുതുന്നത്. ഈ ദിവസം താഴെ പറയുന്ന കാര്യങ്ങൾ ദാനം ചെയ്യുന്നതിലൂടെ ഒരോരുത്തർക്കും ഭാഗ്യം ഉണ്ടാവുമെന്നാണ് വിശ്വാസം.

ഹിന്ദു മത ഗ്രന്ഥങ്ങൾ അനുസരിച്ച്, അക്ഷയ തൃതീയ ദിനത്തിൽ ഒരു ഗ്ലാസ്, കുടം തുടങ്ങി വെള്ളം ദാനം ചെയ്യുന്നത് വളരെ നല്ലതാണ്.

ഈ വിശേഷ ദിനത്തിൽ പശുവിനെ സേവിക്കുന്നത് ശുഭമാണെന്ന് കരുതുന്നു. ഇത് വഴി ആ വ്യക്തികൾക്ക് പുണ്യം ലഭിക്കും. പശുവിന് ശർക്കര വെള്ളത്തിൽ കലക്കി തീറ്റ നൽകുന്നതോ റൊട്ടിയിൽ ശർക്കര പൊതിഞ്ഞ് തീറ്റ നൽകുന്നതോ മംഗളകരമായി കണക്കാക്കപ്പെടുന്നു.

ഇത് കൂടാതെ ഭക്ഷ്യധാന്യങ്ങൾ അരി, മാവ്, പയറുവർഗ്ഗങ്ങൾ എന്നിവ ദാനം ചെയ്യുന്നതും വളരെ പുണ്യകരവും ഫലദായകവുമായി കണക്കാക്കപ്പെടുന്നു. അക്ഷയതൃതീയ ദിനത്തിൽ മഹാവിഷ്ണുവിനെ ആരാധിക്കുന്നതാണ് ഉത്തമം.

shortlink

Related Articles

Post Your Comments


Back to top button