Latest NewsCricketNewsSports

ഞാനൊരു സഞ്ജു ആരാധകനാണ്, ഇംപാക്റ്റ് ഉണ്ടാക്കുന്ന ഇന്നിംഗ്‌സൊന്നും അവന്റെ ബാറ്റില്‍ നിന്നുണ്ടാവുന്നില്ല: ഇയാന്‍ ബിഷപ്പ്

മുംബൈ: രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിനെ വിമര്‍ശിച്ച് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ഇയാന്‍ ബിഷപ്പ്. സഞ്ജു തന്റെ കഴിവ് പൂര്‍ണമായും ഉപയോഗിക്കുന്നില്ലെന്നും മികച്ച പ്രകടനത്തോടെ ദേശീയ സെലക്റ്റര്‍മാരെ സമ്മര്‍ദ്ദം ചെലുത്താന്‍ രാജസ്ഥാന്‍ ക്യാപ്റ്റന് സാധിക്കുമെന്നും ഇയാന്‍ ബിഷപ്പ് പറഞ്ഞു.

‘സഞ്ജു മികച്ച ഫോമിലാണ്. എന്നാല്‍, ആ ഫോം പാഴാക്കുകയാണ് അവന്‍ ചെയ്യുന്നത്. മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. സഞ്ജുവിന് ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമാവാനുള്ള കരുത്തുണ്ട്. മികച്ച പ്രകടനത്തോടെ ദേശീയ സെലക്റ്റര്‍മാരെ സമ്മര്‍ദ്ദം ചെലുത്താന്‍ രാജസ്ഥാന്‍ ക്യാപ്റ്റന് സാധിക്കും. എന്നാല്‍, ഇംപാക്റ്റ് ഉണ്ടാക്കുന്ന ഇന്നിംഗ്‌സൊന്നും സഞ്ജുവിന്റെ ബാറ്റില്‍ നിന്നുണ്ടാവുന്നില്ല’.

Read Also:- മുടിയ്ക്ക് കരുത്തും ആരോഗ്യവും നൽകാൻ!

‘സഞ്ജു ഫോം ഔട്ടാണെന്ന് എനിക്ക് തോന്നുന്നില്ല. വാനിന്ദു ഹസരങ്കയ്‌ക്കെതിരെ കളിച്ച അശ്രദ്ധമായ ഷോട്ടാണ് സഞ്ജുവിന്റെ വിക്കറ്റ് കളഞ്ഞത്. സഞ്ജു ഹസരങ്കയുടെ പന്തുകളെ കുറിച്ച് മനസിലാക്കണമായിരുന്നു. ഞാനൊരു സഞ്ജു ആരാധകനാണ്. എന്നാല്‍, അവന്‍ മോശം ഷോട്ടുകള്‍ തിരഞ്ഞെടുത്ത് വിക്കറ്റ് വലിച്ചെറിയുകയാണ്’ ബിഷപ്പ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button