KeralaCinemaMollywoodLatest NewsNewsEntertainment

മോഹൻലാലും മമ്മൂട്ടിയും സുരാജിനെ കണ്ട് പഠിക്കണം: ആറാട്ട് സന്തോഷ് വർക്കി

മോഹൻലാലും മമ്മൂട്ടിയും സുരാജ് വെഞ്ഞാറമൂടിനെ കണ്ട് പഠിക്കണമെന്ന് ‘ആറാട്ട്’ സിനിമയ്ക്ക് റിവ്യൂ പറഞ്ഞ് വൈറലായ സന്തോഷ് വർക്കി. സുരാജ് ചെയ്തത് പോലെയുള്ള അഭിനയ പ്രാധാന്യമായ കഥപാത്രങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും ചെയ്യേണ്ടതെന്ന് സന്തോഷ് വർക്കി പറയുന്നു. സുരാജ്, പൃഥ്വിരാജ് തുടങ്ങിയവർ അഭിനയിച്ച, ഇന്ന് റിലീസ് ആയ ‘ജന ഗണ മന’ കണ്ടിറങ്ങിയ ശേഷമായിരുന്നു സന്തോഷ് വർക്കിയുടെ പ്രതികരണം.

അതേസമയം, ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. മികച്ച മേയ്‍ക്കിംഗ് ആണ് ചിത്രത്തിന്റേത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അതിഗംഭീര ട്വിസ്റ്റൊക്കെയാണ് ചിത്രത്തില്‍ എന്നും ജന ഗണ മന കണ്ടവര്‍ പറയുന്നു. അയ്യപ്പനും കോശിക്കും ശേഷം പൃഥ്വിരാജിന്റെ മികച്ച പ്രകടനമാണെന്നും, സുരാജ് മലയാളത്തിലെ ഏറ്റവും മികച്ച നടൻമാരില്‍ ഒരാളാണെന്ന് വീണ്ടും തെളിയിക്കുന്നുവെന്നുമാണ് പ്രതികരണങ്ങള്‍.

സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിർമ്മാണം. ശ്രീദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button