News

ദീർഘകാല കോവിഡ് ബാധ സ്ത്രീകളിൽ കൂടുതൽ, ലെയ്കെസ്റ്റർ സർവ്വകലാശാല റിപ്പോർട്ട് ഇങ്ങനെ

ലെയ്കെസ്റ്റർ സർവ്വകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്

കോവിഡ് ബാധിച്ച് കഴിഞ്ഞതിനു ശേഷവും കോവിഡിന്റെ ലക്ഷണങ്ങളിൽ നിന്നും മുക്തി നേടുന്നത് സ്ത്രീകളിൽ വൈകിയേക്കുമെന്ന് പഠന റിപ്പോർട്ട്. ലെയ്കെസ്റ്റർ സർവ്വകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

കോവിഡ് ബാധിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ചിലരിൽ രോഗലക്ഷണങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. ഇതിനെ ലോങ്ങ് കോവിഡ് അഥവാ ദീർഘകാല കോവിഡ് എന്നാണ് പറയുന്നത്. ലോങ്ങ് കോവിഡ് ബാധിതരിൽ അഞ്ചു മാസത്തിനു ശേഷം പരിപൂർണ്ണമായും രോലക്ഷണങ്ങളിൽ നിന്ന് മുക്തരായവർ 26% ആണെന്ന് 2300 പേരിൽ നടത്തിയ പഠനം ചൂണ്ടിക്കാട്ടി. ഒരു വർഷത്തിനു ശേഷം പരിപൂർണ്ണ രോഗമുക്തി നേടിയവർ 28.9 % മാണ്.

Also Read: ‘സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റാത്ത പ്രതിഭയാണ് ഞാൻ, സൈക്കോ അല്ല’: സന്തോഷ് വർക്കി

ശ്വാസംമുട്ടൽ, ക്ഷീണം, പേശിവേദന, ഉറക്ക പ്രശ്നം, കാലിന് ബലക്കുറവ്, മാനസികാരോഗ്യ പ്രശ്നം തുടങ്ങിയവയാണ് ദീർഘകാല കോവിഡ് ബാധിച്ചവരിൽ പൊതുവായി കണ്ടു വരുന്ന ലക്ഷണങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button