Latest NewsKeralaCinemaMollywoodNewsEntertainment

‘സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റാത്ത പ്രതിഭയാണ് ഞാൻ, സൈക്കോ അല്ല’: സന്തോഷ് വർക്കി

'ഞാനൊരു സൈക്കോ അല്ല, എന്നെ പോലെയൊരു സൈക്കോയെ അവരുടെ മകൾക്ക് വേണ്ടെന്ന് നിത്യ മേനോന്റെ അമ്മ എന്റെ അച്ഛനോട് പറഞ്ഞു'

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത്, മോഹൻലാൽ നായകനായ ‘ആറാട്ട്’ സിനിമ റിലീസ് ആയപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ ആളാണ് സന്തോഷ് വർക്കി. ഇതിനിടെ, നടി നിത്യ മേനോനെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്നും ഇക്കാര്യം അവരോട് നേരിട്ട് പറഞ്ഞെങ്കിലും അവഗണനയാണ് അനുഭവിക്കേണ്ടി വന്നതെന്നും സന്തോഷ് വർക്കി വെളിപ്പെടുത്തിയിരുന്നു. തുടർച്ചയായുള്ള ഇത്തരം വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, സന്തോഷ് വർക്കിയെ സൈക്കോ ആക്കി ചിത്രീകരിക്കാനുള്ള ശ്രമവും നടന്നു. തന്നെ സൈക്കോ എന്ന് വിളിക്കുന്നവർക്ക് മറുപടി നൽകുകയാണ് സന്തോഷ് വർക്കി.

Also Read:പലചരക്ക് കടയിൽ മോഷണം : രണ്ടുപേർ അറസ്റ്റിൽ

‘ഞാനൊരു സൈക്കോ അല്ല. എന്നെ സൈക്കോ എന്ന് ആളുകൾ വിളിക്കുന്നത് കേൾക്കുമ്പോൾ വിഷമം തോന്നും. എന്നെ പോലെയൊരു സൈക്കോയെ അവരുടെ മകൾക്ക് വേണ്ടെന്ന് നിത്യ മേനോന്റെ അമ്മ എന്റെ അച്ഛനോട് പറഞ്ഞു. എന്നെ കാണിക്കാൻ ഒരു ഡോക്ടറെയും അവർ ശുപാർശ ചെയ്‌തു. എന്നാൽ, സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു സർഗ്ഗാത്മക പ്രതിഭയാണ് ഞാനെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. ഞാനൊരു സൈക്കോ അല്ലെന്നും ആ ഡോക്ടർ എന്നോട് പറഞ്ഞു. സന്തോഷ് ഒരു സൈക്കോ ആണെന്ന് കേൾക്കുന്നത് എന്നെ വളരെ വേദനിപ്പിക്കുന്നു’, സന്തോഷ് വർക്കി പറയുന്നു.

മോഹൻലാലും മമ്മൂട്ടിയും സുരാജ് വെഞ്ഞാറമൂടിനെ കണ്ട് പഠിക്കണമെന്നും സന്തോഷ് പറയുന്നു. സുരാജ് ചെയ്തത് പോലെയുള്ള അഭിനയ പ്രാധാന്യമായ കഥപാത്രങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും ചെയ്യേണ്ടതെന്ന് സന്തോഷ് വർക്കി പറയുന്നു. സുരാജ്, പൃഥ്വിരാജ് തുടങ്ങിയവർ അഭിനയിച്ച, ഇന്ന് റിലീസ് ആയ ‘ജന ഗണ മന’ കണ്ടിറങ്ങിയ ശേഷമായിരുന്നു സന്തോഷ് വർക്കിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button