KottayamKeralaNattuvarthaLatest NewsNews

പലചരക്ക് കടയിൽ മോഷണം : രണ്ടുപേർ അറസ്റ്റിൽ

ഇടുക്കി താഴെതൊട്ടിയില്‍ ബിജു 47), വെളിയാമറ്റം കറുകപ്പള്ളി കൊല്ലിയില്‍ അജേഷ് (37) എന്നിവരാണ് അറസ്റ്റിലായത്

ചാമംപതാല്‍: പലചരക്ക് കട കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ രണ്ട് മോഷ്ടാക്കള്‍ അറസ്റ്റിൽ. ഇടുക്കി താഴെതൊട്ടിയില്‍ ബിജു 47), വെളിയാമറ്റം കറുകപ്പള്ളി കൊല്ലിയില്‍ അജേഷ് (37) എന്നിവരാണ് അറസ്റ്റിലായത്.

വാഴൂര്‍ കോളജുപടി ഭാഗത്ത് ബുധനാഴ്ച പുലര്‍ച്ച ഒന്നരയോടെയാണ് സംഭവം. പള്ളിക്കത്തോട് പൊലീസ് പട്രോളിങ് നടത്തുന്നതിനിടിയിലാണ് മോഷ്ടാക്കള്‍ പിടിയിലായത്.

Read Also : മോഹൻലാലും മമ്മൂട്ടിയും സുരാജിനെ കണ്ട് പഠിക്കണം: ആറാട്ട് സന്തോഷ് വർക്കി

പൊലീസ് പട്രോളിങ് നടത്തുമ്പോള്‍ കോളജ് പടിക്കല്‍ കുളങ്ങര സ്റ്റോഴ്‌സ് എന്ന പലചരക്ക് കടയുടെ മുന്നില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ട് സംശയിച്ചാണ് പൊലീസ് ജീപ്പ് നിര്‍ത്തി ചോദ്യം ചെയ്തതും. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button