News

സാംസങ് ഗാലക്സി M53 5ജി ആദ്യ സെയിൽ ഇന്നാരംഭിക്കും

5000mah ബാറ്ററി ലൈഫും ഈ സ്മാർട്ട്ഫോണുകൾ കാഴ്ച വെക്കുന്നുണ്ട്

ഏറ്റവും പുതിയ സ്മാർട്ട്ഫോണായ Samsung galaxy M53 5G യുടെ ആദ്യ സെയിൽ ഇന്ന് ആരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിമുതൽ ആമസോണിലാണ് സെയിൽ ആരംഭിക്കുന്നത്. ഐസിഐസിഐ ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകൾ കൂടി ഈ സ്മാർട്ട്ഫോണുകൾക്ക് ലഭ്യമാണ്.

6.7 ഇഞ്ച് ഫുൾ HD+sAMOLED ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്. 120 Hz റിഫ്രഷ് റേറ്റ് ലഭിക്കുന്നതാണ്. MediaTek Dimensity 900 പ്രൊസസറിലാണ് പ്രവർത്തനം. 5000mah ബാറ്ററി ലൈഫും ഈ സ്മാർട്ട്ഫോണുകൾ കാഴ്ച വെക്കുന്നുണ്ട്.

Also Read: ഈദുൽ ഫിത്തർ: പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ച് ഖത്തർ

ആൻഡ്രോയ്ഡ് 12 വേർഷനിലാണ് പ്രവർത്തനം നടക്കുന്നത്. 108 മെഗാപിക്സൽ മെയിൻ ക്യാമറകൾ, 8 മെഗാ പിക്സൽ അൾട്രാ വൈഡ് ക്യാമറകൾ, 2 മെഗാ പിക്സൽ മാക്രോ ലെൻസുകൾ, 2 മെഗാ പിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്.

6 ജിബി റാം+128 സ്റ്റോറേജ് വെരിയന്റുകൾക്ക് 26,499 രൂപയും 8 ജിബി റാം+128 സ്റ്റോറേജ് വെരിയന്റുകൾക്ക് 28,499 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button