KollamLatest NewsKeralaNattuvarthaNews

ദേ​ശീ​യ പാ​ത​യി​ല്‍ സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് യു​വ​തിക്ക് ദാരുണാന്ത്യം

തേ​വ​ല​ക്ക​ര പു​ത്ത​ന്‍ സ​ങ്കേ​തം ചു​ന്തി​നേ​ഴ്ത്ത് വീ​ട്ടി​ല്‍ ശ​ര​ണ്യ​യാ​ണ് (21) മ​രി​ച്ച​ത്

ച​വ​റ: ദേ​ശീ​യ പാ​ത​യി​ല്‍ ഭ​ര്‍​ത്താ​വി​നൊ​പ്പം സഞ്ചരിക്കവെ സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു. തേ​വ​ല​ക്ക​ര പു​ത്ത​ന്‍ സ​ങ്കേ​തം ചു​ന്തി​നേ​ഴ്ത്ത് വീ​ട്ടി​ല്‍ ശ​ര​ണ്യ​യാ​ണ് (21) മ​രി​ച്ച​ത്.

ശ​ങ്ക​ര​മം​ഗ​ലം പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ നി​ന്നും സ്‌​കൂ​ട്ട​റി​ല്‍ വ​രു​ന്ന​തി​നി​ട​യി​ല്‍ സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് പു​റ​കു വ​ശ​ത്തി​രു​ന്ന ശ​ര​ണ്യ റോ​ഡി​ലേ​ക്ക് ത​ല​യ​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : ഗുജറാത്ത് തീരത്ത് പാക് ബോട്ടിൽ ലഹരിക്കടത്ത്: അഫ്ഗാൻ പൗരനുൾപ്പെടെ 4പേർ കൂടി ഡൽഹിയിൽ അറസ്റ്റിൽ, ഭീകരബന്ധം സംശയം

വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ല്‍, സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. അപകടത്തിൽ ഭ​ര്‍​ത്താ​വ് ഉ​ണ്ണി​ക്കൃ​ഷ്ണ​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സ്‌​കൂ​ട്ട​ര്‍ പെ​ട്ടെ​ന്ന് ബ്രേ​ക്ക് പി​ടി​ച്ച​പ്പോ​ള്‍ നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​മു​ണ്ടാ​യ​താ​കാമെ​ന്നാ​ണ് പൊ​ലീ​സ് നി​ഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button