KeralaLatest NewsIndia

ധർമ്മടത്ത് വീണ്ടും കല്ലിടൽ നീക്കം: സ്ഥലത്ത് വൻപൊലീസ് സന്നാഹം, പ്രതിഷേധം ശക്തം

കണ്ണൂർ: സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കണ്ണൂർ മുഴപ്പിലങ്ങാടും ധർമ്മടത്തും വൻ പ്രതിഷേധം. മുഴപ്പിലങ്ങാട് സ്ത്രീകളടക്കമുള്ളവർ അതിരടയാള കല്ലുകൾ പിഴുതുമാറ്റി. ധർമ്മടത്ത്‌ കനത്ത പ്രതിഷേധത്തെ തുടർന്ന് ഉച്ച മുതൽ ഒരു കല്ല് പോലും ഇടാൻ സാധിച്ചില്ല. തുടർച്ചയായ മൂന്നാം ദിവസവും കണ്ണൂർ ജില്ലയിലെ കല്ലിടൽ വലിയ പ്രതിഷേധത്തിലാണ് അവസാനിച്ചത്. കെ റെയിൽ എൻജിനീയർ അരുണിനെ നാട്ടുകാരിൽ ഒരാൾ കയ്യേറ്റം ചെയ്തു.

കെ റെയിൽ ജീവനക്കാർ തള്ളി മാറ്റിയതായി നാട്ടുകാരും ആരോപണമുന്നയിച്ചു. അതിനിടെ കെ റയിൽ എൻജിനീയറെ കയ്യേറ്റം ചെയ്ത വാർത്ത റിപ്പോർട്ട് ചെയ്തതിന് മാധ്യമ പ്രവർത്തകർക്കുനേരെ കോൺഗ്രസ് പ്രവർത്തകർ അസഭ്യവർഷം നടത്തി. ഇനി ബുധനാഴ്ചയാകും കണ്ണൂരിൽ കല്ലിടുക എന്ന്, കെ റയില്‍ ഉദ്യോഗസ്ഥർ അറിയിച്ചു. രാവിലെ പത്തരയ്ക്ക് മുഴപ്പിലങ്ങാട് കല്ലിടാൻ എത്തിയപ്പോൾ സ്ത്രീകളടക്കമുള്ളവർ പ്രതിഷേധമറിയിച്ചു.

read also: ‘ടിബറ്റ് ചൈനയുടെ ഭാഗമാണെന്നു സമ്മതിച്ചു കൊടുക്കുകയാണ് അന്ന് നെഹ്‌റു ചെയ്തത്’ : മുൻ ടിബറ്റ് പ്രസിഡന്റ് പെന്‍പ സെറിങ്

16 കല്ലുകൾ ഇട്ടതിൽ ഒരെണ്ണം പിഴുതുമാറ്റി. എണ്ണത്തിൽ കുറവായിരുന്ന പ്രതിഷേധക്കാരെ നേരിടാൻ പലപ്പോഴും എടക്കാട് പൊലീസിന് സാധിച്ചു. എന്നാൽ, ഉച്ചയ്ക്ക് ധർമടം പഞ്ചായത്തിൽ കല്ലിടാൻ ആരംഭിച്ചപ്പോൾ നിരവധി ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി. നൂറുകണക്കിന് ആളുകൾ സംഘടിച്ചതോടെ ധർമടം പൊലീസിന്റെ ഇടപെടലും സാധ്യമല്ലാതായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button