PathanamthittaKeralaNattuvarthaLatest NewsNews

കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ കടന്നുപിടിച്ച സംഭവം : യുവാവ് അറസ്റ്റിൽ

കാവാലം പള്ളിയറക്കാവ് സരസ്വതി മന്ദിരത്തിൽ കുമാറിനെയാണ് (37) അറസ്റ്റ് ചെയ്തത്

തിരുവല്ല: കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാവാലം പള്ളിയറക്കാവ് സരസ്വതി മന്ദിരത്തിൽ കുമാറിനെയാണ് (37) അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകീട്ടോടെ പെരുംതുരുത്തിക്ക് സമീപമാണ് സംഭവം. ചങ്ങനാശ്ശേരിയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോയ ബസിലെ യാത്രക്കാരിയെയാണ് യുവാവ് കടന്നുപിടിച്ചത്.

Read Also : തൃക്കാക്കര തിരഞ്ഞെടുപ്പ്: വികസന നിലപാടിനൊപ്പമായിരിക്കുമെന്ന് കെ വി തോമസ്

യുവതി ബഹളം വെച്ചതോടെ മറ്റ് യാത്രക്കാരും കണ്ടക്ടറും ചേർന്ന് സുരേഷിനെ തടഞ്ഞുവെച്ച് തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരുവല്ല കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button