Latest NewsIndia

പെട്രോളും ഡീസലും ജിഎസ്ടിയ്ക്കു കീഴിൽ കൊണ്ടുവരാൻ കേന്ദ്രം തയ്യാറാണ് : അനുവദിക്കാത്തത് സംസ്ഥാനങ്ങളാണെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ധന വിലവർധനവിൽ രാജ്യമെങ്ങും പ്രതിഷേധം പുകയുമ്പോൾ, നിർണായകമായ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. പെട്രോളും ഡീസലും ജിഎസ്ടിയ്ക്കു കീഴിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാണെന്നാണ് പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി വെളിപ്പെടുത്തുന്നത്.

‘ഞാൻ മനസ്സിലാക്കിയിടത്തോളം, പെട്രോളും ഡീസലും ജിഎസ്ടിയ്ക്കു കീഴിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാറിന് സന്തോഷം മാത്രമേ ഉണ്ടാകൂ. സത്യം എന്തെന്നാൽ, സംസ്ഥാന സർക്കാറുകൾക്ക് അതിനു താൽപര്യമില്ല എന്നതാണ്. അമ്പരപ്പിക്കുന്ന വരുമാനമാണ് പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ നിന്നും സംസ്ഥാന സർക്കാരുകൾ ഉണ്ടാക്കുന്നത്. കടം വരുമ്പോൾ അവർ എപ്പോഴും മറ്റുള്ളവരെ കുറ്റം പറയും.’ ഹർദീപ് സിംഗ് വ്യക്തമാക്കി.

ഇക്കാര്യത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് പഞ്ചാബ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ധന വില വർദ്ധനവിന് നാമമാത്രമായ ഉത്തരവാദിത്വം മാത്രമേ കേന്ദ്രസർക്കാറിനുള്ളൂ എന്നും, തങ്ങളുടെ ലാഭം കുറയ്ക്കാൻ സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button