Latest NewsKeralaNews

തൃശ്ശൂരിൽ മിനിലോറി തലകീഴായി മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 

ആലപ്പുഴ: ദേശീയപാതയില്‍ മിനിലോറി തലകീഴായി മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃശ്ശൂര്‍ തലശ്ശേരി കള്ളിക്കുന്നത്ത് കൃഷ്ണന്‍കുട്ടി- ചന്ദ്രമതി ദമ്പതികളുടെ മകന്‍ സതീഷ് (25) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം കരുവാറ്റ എന്‍.എസ്.എസ്. ഹൈസ്‌കൂളിന് സമീപമായിരുന്നു അപകടം. സ്ലാബ് മതിലിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ കയറ്റിവന്ന ലോറി തലകീഴായി മറിയുകയായിരുന്നു.

ലോറിയിലുണ്ടായിരുന്ന മറ്റു മൂന്ന് പേര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. പാലക്കാട് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നു മിനിലോറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button