KeralaLatest NewsNews

കെമിസ്ട്രി പരീക്ഷ മൂല്യനിര്‍ണയം: അര്‍ഹതപ്പെട്ട മാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുമെന്ന് മന്ത്രി  വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഹയര്‍സെക്കന്ററി കെമിസ്ട്രി പരീക്ഷ മൂല്യനിര്‍ണയത്തില്‍ നിന്ന് അധ്യാപകര്‍ വിട്ട് നില്‍ക്കുന്നതില്‍  മന്ത്രി വി ശിവന്‍കുട്ടിയുടെ ഇടപെടല്‍. പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഉത്തരസൂചികയില്‍ പോരായ്മയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും സത്യസന്ധവും നീതിയുക്തവുമായ മൂല്യനിര്‍ണയം ഉറപ്പാക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. അര്‍ഹതപ്പെട്ട മാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുമെന്നും മന്ത്രി വാക്ക് നല്‍കി.

പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയം മൂന്നാം ദിവസവും അധ്യാപകര്‍ ബഹിഷ്‌കരിച്ച പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ ഇടപെടല്‍. കോഴിക്കോട്ടും തിരുവന്തപുരത്തും മൂല്യനിര്‍ണയ ക്യാമ്പുകളില്‍ അധ്യാപകര്‍ എത്തിയില്ല. ഉത്തരസൂചികയിലെ അപാതകള്‍ പരിഹരിക്കാതെ ക്യാമ്പുകളില്‍ എത്തില്ലെന്ന് അധ്യാപകര്‍ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ക്യാമ്പില്‍ എത്തിയ ശേഷമാണ് മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചത്. അതേസമയം, അധ്യാപകര്‍ വിട്ടു നില്‍ക്കുന്നത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്നലെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button