News

സംസ്ഥാനത്തെ ഇന്നത്തെ പെട്രോൾ- ഡീസൽ വില

വാഹന ഇന്ധനങ്ങൾക്ക് കേന്ദ്രസർക്കാർ എക്സൈസ് തീരുവ ഈടാക്കുന്നുണ്ട്

തുടർച്ചയായ ഇരുപത്തി മൂന്നാം ദിവസവും സംസ്ഥാനത്ത് പെട്രോൾ വില 110 മുകളിൽ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 117.19 രൂപയും ഡീസലിന് 103.95 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിന് 115.07 രൂപയും ഡീസലിന് 101.96 രൂപയുമാണ്. കോഴിക്കോട് നഗരത്തിൽ പെട്രോളിന് 115.75 രൂപയും ഡീസലിന് 102.62 രൂപയുമാണ്.

Also Read: അമിതവണ്ണം രക്താർബുദത്തിന് കാരണമാകുമെന്ന് പഠനം

പ്രാദേശിക നികുതിയും ചരക്കു നികുതിയും അനുസരിച്ച് രാജ്യത്തെ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. ഇതിനുപുറമെ, വാഹന ഇന്ധനങ്ങൾക്ക് കേന്ദ്രസർക്കാർ എക്സൈസ് തീരുവ ഈടാക്കുന്നുണ്ട്.

രാജ്യത്തെ ഇന്ധനവില ദിവസേന പരിഷ്കരിക്കുന്നത് അന്താരാഷ്ട്ര ക്രൂഡോയിൽ വിലയുടെയും വിദേശനാണയ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button