COVID 19Latest NewsNewsIndia

കോവിഡ് വ്യാപനത്തെത്തുടർന്ന്  സർക്കാർ പരോൾ നൽകിയ  തടവുകാർ ജയിലിലേക്ക് മടങ്ങണം: സുപ്രീംകോടതി

ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെത്തുടർന്ന് സംസ്ഥാനസർക്കാർ പരോൾ നൽകിയ തടവുകാർ ജയിലുകളിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി.

രണ്ടാഴ്ചയ്ക്കകം ഇവർ ജയിലുകളില്‍ തിരികെ എത്തണം.  ജസ്റ്റിസ് എൽ. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സംസ്ഥാനത്ത് കോവിഡ് സാഹചര്യം മെച്ചപ്പെട്ട സ്ഥിതിക്ക് ഇനിയും പരോളിൽ തുടരാൻ കാരണമില്ലെന്ന്  അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് രൂക്ഷമായപ്പോൾ ജയിലുകളിൽ വ്യാപനം തടയുന്നതിനായി തടവുകാർക്ക് പരോൾ നൽകാൻ സുപ്രീംകോടതി  നിര്‍ദ്ദേശിച്ചിരുന്നു.

ഇതുപ്രകാരം പത്തു വർഷത്തിൽ താഴെ തടവുശിക്ഷ ലഭിച്ചവർക്ക് പരോൾ നൽകാമെന്നാണ് സമിതി ശുപാർശ ചെയ്തത്. പിന്നീട്, പത്തുവർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചവർക്കും പരോൾ നൽകാൻ കേരള സർക്കാർ തീരുമാനിച്ചു. സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടർന്ന് കോവിഡ് കാലത്ത് ജയിലിൽനിന്ന് ഇറങ്ങാൻ സാധിച്ചവർക്ക് പലതവണ പരോൾ നീട്ടി നൽകിയിരുന്നു. ഇനി എല്ലാവരും അതത് ജയിലുകളിലേക്ക് രണ്ടാഴ്ചയ്ക്കകം മടങ്ങണമെന്നാണ് സുപ്രീംകോടതി  ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button