KeralaLatest NewsNews

ബലാത്സംഗ കേസ്: വിജയ് ബാബുവിൽ നിന്നും വിശദീകരണം തേടി താരസംഘടനയായ അമ്മ

കൊച്ചി: ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട് നടനും നിർമ്മാതാവുമായ വിജയ് ബാബുവിൽ നിന്ന് വിശദീകരണം തേടി താരസംഘടനയായ അമ്മ. വിഷയത്തിൽ തുടർ നടപടി ചർച്ച ചെയ്യാൻ ഞായറാഴ്ച്ച എക്‌സിക്യൂട്ടീവ് യോഗം ചേർന്നേക്കും. വിജയ് ബാബു നൽകുന്ന വിശദീകരണം എക്‌സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യും.

Read Also: ‘ലുലു മാളില്‍ പോയി സാധനങ്ങള്‍ വാങ്ങരുത്, യൂസഫലിയുടെ സ്ഥാപനങ്ങളില്‍ കാശ് കൊടുക്കരുത്’: പി.സി ജോർജിന്റെ പരാമർശങ്ങളിങ്ങനെ

വിഷയത്തിൽ തുടർ നടപടികൾക്കായി സംഘടന നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം, ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വേണ്ടി വന്നാൽ വിജയ് ബാബുവിനെ വിദേശത്ത് പോയി അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് വിജയ് ബാബുവിന്റെ വീട്ടിൽ നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതി കീഴടങ്ങുമെന്നാണ് പ്രതീക്ഷ. അന്വേഷണത്തിൽ കാലതാമസമുണ്ടായിട്ടില്ല. 22 ന് പരാതി ലഭിച്ചു. അന്ന് തന്നെ കേസെടുത്തു. വിജയ് ബാബു ഇരയെയും സാക്ഷികളെയും സ്വാധീനിക്കാതിരിക്കാൻ നടപടിയെടുത്തുവെന്നും സ്വാധീനിച്ചാൽ വേറെ കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘രണ്ട് തുണിയില്ലാത്ത പെണ്ണുങ്ങളെ കൊണ്ട് പൊലീസ് അങ്ങോട്ട് പോയി, അയ്യപ്പന്‍ ഇത് കാണാന്‍ കുത്തിയിരിക്കുകയാണോ?’: പി.സി

shortlink

Related Articles

Post Your Comments

Related Articles


Back to top button