KeralaLatest NewsNews

പോക്സോ കേസ്:  യുവാവ് അറസ്റ്റിൽ

 

ചെറുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ്  അറസ്റ്റില്‍.  കൊച്ചുചുറയിൽ ജിതിൻ രാജ് (23) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. പീഡനവിവരം കുട്ടി മാതാവിനെ അറിയിക്കുകയും മാതാവ് ഇക്കാര്യം ക്ലാസ് ടീച്ചറുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന്, ഇവർ ചെറുപുഴ പോലീസിൽ പരാതി നൽകി.

മീന്തുള്ളിയിലെ ഇറച്ചിക്കടയിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് വിവരം അറിഞ്ഞതോടെ ഒളിവിൽ പോയിരിക്കുകയായിരുന്നു. പിന്നീട്, ചെറുപുഴ എസ്.ഐ എം.പി. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘംമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button