ThiruvananthapuramNattuvarthaLatest NewsKeralaNews

വി മുരളീധരന്റെ നടപടി അധികാര ദുർവിനിയോഗം: പ്രശ്നം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എഎ റഹീം

തിരുവനന്തപുരം: വിവാദ പരാമർശങ്ങളുടെ പേരിൽ അറസ്റ്റിലായ പിസി ജോര്‍ജിന്, പിന്തുണയുമായെത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷവിമർശനവുമായി എഎ റഹീം എംപി രംഗത്ത്. വി മുരളീധരന്‍റെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് എഎ റഹീം പറഞ്ഞു.

സംഘപരിവാർ തീരുമാനിച്ചു നടപ്പിലാക്കുന്ന ഇത്തരം വർഗീയ വിദ്വേഷ പ്രചാരണങ്ങള്‍ക്ക്, കേന്ദ്രമന്ത്രി പിന്തുണയുമായി എത്തുന്നത് അത്യന്തം അപലപനീയമെന്ന് റഹീം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. വി മുരളീധരൻ നടത്തിയത് അധികാര ദുർവിനിയോഗമാണെന്നും ഇക്കാര്യം രാജ്യസഭയില്‍ ഉന്നയിക്കുമെന്നും റഹീം കൂട്ടിച്ചേർത്തു.

എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കൃത്യമായി ജോലി ചെയ്യുന്നില്ല, സ്‌കൂളിൽ പ്രിൻസിപ്പാളും പ്യൂണും തമ്മിൽ കയ്യാങ്കളി: വൈറലായി വീഡിയോ

വി മുരളീധരൻ നടത്തിയത് അധികാര ദുർവിനിയോഗം: പ്രശ്നം പാർലമെന്റിൽ ഉന്നയിക്കും.

വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ കേരളാ പൊലീസ് അറസ്റ്റ് ചെയ്ത പി.സി. ജോർജിനു നേരിട്ടെത്തി പിന്തുണ നൽകുകയും, കേന്ദ്ര സഹമന്ത്രി എന്ന തന്റെ അധികാരം ഉപയോഗിച്ചു, നിയമാനുസൃതം പ്രവർത്തിച്ച പൊലീസിനു മേൽ സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്ത ശ്രീ വി. മുരളീധരന്റെ നടപടി അധികാര ദുർവിനിയോഗമാണ്. രാജ്യത്തിന്റെ മത സഹിഷ്ണുത തകർക്കാൻ ഹീനമായ വിദ്വേഷ പ്രചരണം നടത്തിയ ഒരു കുറ്റവാളിക്ക് നേരിട്ടെത്തി പിന്തുണ പ്രഖ്യാപിക്കുക വഴി, കേന്ദ്ര സഹമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കും.

മതമൈത്രി തകർക്കാനും വർഗീയ കലാപം സൃഷ്ടിക്കാനും ആസൂത്രിതമായി, സംഘപരിവാർ തീരുമാനിച്ചു നടപ്പിലാക്കുന്നതാണ് ഇത്തരം വർഗീയ വിദ്വേഷ പ്രചരണങ്ങൾ. അതിനു കേന്ദ്രമന്ത്രി തന്നെ പിന്തുണയുമായി എത്തുന്നത് അത്യന്തം അപലപനീയമാണ്. മന്ത്രി തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തം ഉപേക്ഷിച്ചിരിക്കുന്നു.അദ്ദേഹം വർഗീയതയുടെ ബ്രാൻഡ് അംബാസഡർ ആയി മാറിയിരിക്കുന്നു. വി. മുരളീധരന്റെ നടപടിയിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button