COVID 19Latest NewsKeralaIndiaNews

നിലവിലുള്ള വർദ്ധനവ് നാലാം തരം​ഗമല്ല: ഇന്ത്യയിൽ കോവിഡ് നാലാം തരംഗമില്ലെന്ന് ഐസിഎംആര്‍

ഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ നിലവിലുള്ള വർദ്ധനവിനെ നാലാം തരം​ഗമായി കാണാനാവില്ലെന്ന് വ്യക്തമാക്കി. ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ സമിരൻ പാണ്ഡ. ജില്ലാ തലങ്ങളിൽ കോവിഡിന്റെ കുതിപ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിനെ നിലവിലെ അവസ്ഥയിൽ നിന്നുള്ള ഒരു വ്യതിയാനമായേ കണക്കാക്കാനാവൂ എന്നും സമിരൻ പാണ്ഡ പറഞ്ഞു.

‘രാജ്യം നാലാം തരം​ഗത്തിലേക്ക് പോവുകയാണെന്ന് പറയാനാവില്ല. ജില്ലാ തലങ്ങളിൽ കോവിഡ് കണക്കുകളിൽ ചില കുതിപ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇതിനെ നിലവിലെ അവസ്ഥയിൽ നിന്നുള്ള ഒരു വ്യതിയാനം മാത്രമാണ്. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മാത്രമായി ഈ വ്യതിയാനം ഒതുങ്ങി നിൽക്കുന്നു,’സമിരൻ പാണ്ഡ വ്യക്തമാക്കി.

‘തിരുവനന്തപുരത്ത് എയിംസ് ലഭിക്കാതെ പോയത് സംസ്ഥാന സർക്കാരും കേന്ദ്രവും കാരണം’ : വിമർശനവുമായി ശശി തരൂർ

രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മാത്രമുള്ള ഈ വർദ്ധനവ് നാലാം തരം​ഗമല്ലെന്ന് പറയുന്നതിന് പിന്നിലെ കാരണങ്ങളും അദ്ദേഹം വിശദമാക്കി. ‘നിലവിൽ, പ്രാദേശികതലങ്ങളിലാണ് കുതിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിന് കാരണം, ടെസ്റ്റ് ചെയ്യുന്നതിലെ അനുപാതമാണ്. ഇപ്പോഴുള്ളത് ഒരു വ്യതിയാനം മാത്രമാണ്. എല്ലാ സംസ്ഥാനങ്ങളും കോവി‍ഡിന്റെ പിടിയിലാണെന്ന് പറയാനാവില്ല’,സമിരൻ പാണ്ഡ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button