CricketLatest NewsNewsSports

ഐപിഎല്ലില്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും

മുംബൈ: ഐപിഎല്ലില്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും. വൈകിട്ട് 3.30ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള ലഖ്‌നൗ നിലവില്‍ മൂന്നാം സ്ഥാനത്താണ്. റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി കാപിറ്റല്‍സിന് എട്ട് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി ആറാം സ്ഥാനത്താണ്.

അവസാന മത്സരങ്ങള്‍ ജയിച്ചാണ് ഇരുടീമുകളും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടുന്നത്. അവസാന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ ലഖ്‌നൗ 20 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. ഡല്‍ഹി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് വിക്കറ്റിന് തകര്‍ത്തു. ഇരുവരും നേര്‍ക്കുനേര്‍ വന്ന ആദ്യ മത്സരത്തില്‍ ലഖ്‌നൗ അനായാസം ജയിച്ചിരുന്നു. ഡല്‍ഹി ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം ലഖ്‌നൗ അനായാസം മറികടക്കുകയായിരുന്നു.

ഡല്‍ഹി കാപിറ്റല്‍സ് സാധ്യത ഇലവൻ: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, ലളിത് യാദവ്, റോവ്മാന്‍ പവല്‍, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ചേതന്‍ സക്കറിയ/ ഖലീല്‍ അഹമ്മദ്.

Read Also:- കഴുത്ത് വേദനയും ഐസ് തെറാപ്പിയും

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സാധ്യത ഇലവൻ: ക്വിന്റണ്‍ ഡി കോക്ക്, കെഎല്‍ രാഹുല്‍, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മാര്‍കസ് സ്റ്റോയിനിസ്, അയുഷ് ബദോനി, ജേസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, മുഹ്‌സിന്‍ ഖാന്‍, ആവേഷ് ഖാന്‍, രവി ബിഷ്‌ണോയ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button