ErnakulamLatest NewsKeralaNattuvarthaNews

മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണ്, ഡബ്ള്യുസിസി മൗനം പാലിക്കുന്നു: വീണ്ടും ആവർത്തിച്ച് സനൽ കുമാർ

കൊച്ചി: പ്രശസ്ത നടി മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നും, ഇക്കാര്യത്തിൽ ഡബ്ള്യുസിസി അടക്കമുള്ള സംഘടനകൾ മൗനം പാലിക്കുകയാണെന്നും ആരോപിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. ഈ വിഷയത്തിൽ നാല് ദിവസങ്ങൾക്ക് മുൻപ് താൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനോട് ഇതുമായി ബന്ധപ്പെട്ടവർ പ്രതികരിച്ചിട്ടില്ലെന്നും ഇത് തന്റെ സംശയം വർദ്ധിപ്പിക്കുന്നതായും സനൽകുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

താൻ വളരെ ഗൗരവമുള്ള ഈ വിഷയം ഉന്നയിക്കുമ്പോൾ തമാശയായി കാണാനാണ് പലരും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമാ നടിയുടെ ജീവിതവും, സ്വാതന്ത്ര്യവും സംബന്ധിച്ച വിഷയമായതിനാൽ ദേശീയ മാധ്യമങ്ങൾ ഈ വിഷയം ഗൗരവമായി എടുക്കണമെന്നും സനൽ കുമാർ ആവശ്യപ്പെടുന്നു

സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പ്പാ തട്ടിപ്പുകള്‍ വ്യാപകം: ഓൺലൈൻ ലോണുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിപി

വളരെ ഗൗരവം: മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണ്
മലയാളത്തിലെ പ്രശസ്ത നടി മഞ്ജു വാര്യരുടെ ജീവന് അപകടത്തിലാണെന്നും, അവർ ചില നിക്ഷിപ്ത താൽപര്യമുള്ളവരുടെ കസ്റ്റഡിയിലാണെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ട് നാല് ദിവസമായി. അവരുടെ മാനേജർമാരായ ബിനീഷ് ചന്ദ്രന്റെയും ബിനു നായരുടെയും പേരുകളും, മഞ്ജു തടങ്കലിൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നതിന്റെ കാരണങ്ങളും ഞാൻ പോസ്റ്റ് ചെയ്തു. എന്നാൽ, ഇതുവരെ മഞ്ജു വാര്യരോ ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല. മഞ്ജു വാര്യരുടെ മൗനം എന്റെ സംശയത്തെ ബലപ്പെടുത്തുന്നു.

മലയാള സിനിമയിലെ ലിംഗസമത്വത്തിനായി പ്രവർത്തിക്കുന്ന @wcc_cinema wcc എന്ന സംഘടനയിലേക്ക് ഇന്നലെ ഞാൻ ഒരു ഇമെയിൽ അയച്ചു. അവരും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ഇന്ന് സോഷ്യൽ മീഡിയയിൽ ഞാൻ ഇത് പറയുമ്പോൾ, വളരെ ഗൗരവമുള്ള ഈ വിഷയം തമാശയായി കാണാൻ പലരും ശ്രമിക്കുന്നു. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ഈ വിഷയം കണ്ടില്ലെന്ന് നടിക്കാൻ ശ്രമിക്കുന്നത് ഭയപ്പെടുത്തുന്നതാണ്. ഞാൻ ഉന്നയിച്ച വിഷയം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമാ നടിയുടെ, ജീവിതവും സ്വാതന്ത്ര്യവും സംബന്ധിച്ച വിഷയമായതിനാൽ ദേശീയ മാധ്യമങ്ങൾ ഈ വിഷയം ഗൗരവമായി എടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button