Latest NewsNewsIndia

ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡിന്റെ ആവശ്യമില്ല: അസദുദ്ദീൻ ഒവൈസി

ഔറംഗബാദ്: രാജ്യത്ത് ഏകീകൃത സിവിൽ കോഡിന്റെ ആവശ്യമില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയിലെമ്പാടുമുള്ള പൗരന്മാർക്ക് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ശ്രമിക്കുമെന്ന നയത്തിനെതിരാണ് ഒവൈസി. മദ്യനിരോധനായ നയം പോലെയാണ് ഈ വിഷയമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു പുരുഷന്മാർക്ക് രണ്ടുതവണ വിവാഹം കഴിക്കാൻ അനുമതി നൽകുന്ന ഗോവയിലെ പൊതു സിവിൽ കോഡിന്റെ വ്യവസ്ഥയിൽ ബി.ജെ.പി മൗനം പാലിക്കുകയാണെന്നും ഒവൈസി വിമർശിച്ചു.

Also Read:പാഷാണത്തിൽ കൃമി, സമയം കളയാതെ പിടിച്ച്‌ കെട്ടിയിടണം: പി.സി ജോർജിനെതിരെ ഷിംന അസീസ്

‘ഗോവ സിവിൽ കോഡ് അനുസരിച്ച്, 30 വയസ്സിനുള്ളിൽ ഭാര്യക്ക് ആൺകുഞ്ഞിനെ പ്രസവിക്കാൻ കഴിയാതെ വന്നാൽ ഹിന്ദു പുരുഷന്മാർക്ക് രണ്ടാം വിവാഹത്തിന് അവകാശമുണ്ട്. ആ സംസ്ഥാനത്തും ബി.ജെ.പി സർക്കാരുണ്ട്, പക്ഷേ അവർ ഈ വിഷയത്തിൽ മൗനം പാലിക്കുന്നു. നാടിന്റെ സമ്പദ്‌വ്യവസ്ഥ തകരുകയാണ്. തൊഴിൽ പ്രതിസന്ധി ഉയരുന്നു, വൈദ്യുതി-കൽക്കരി പ്രതിസന്ധിയുണ്ട്, പക്ഷെ ബി.ജെ.പി നേതാക്കൾക്ക് അതിനെ കുറിച്ച് ഒന്നും പറയാനില്ല. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് മാത്രമാണ് ചിത’, ഒവൈസി പറഞ്ഞു.

നേരത്തെ, ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് തങ്ങളുടെ സർക്കാരുകൾ പരിശോധിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറും പറഞ്ഞു. മുസ്ലീം സ്ത്രീകൾക്ക് നീതി ലഭിക്കുന്നതിന് നിയമനിർമ്മാണം അനിവാര്യമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ശനിയാഴ്ച പറഞ്ഞു. രാജ്യത്തെമ്പാടും ഒരു നിയമം വരേണ്ടത് ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button