Latest NewsKeralaIndiaNews

പാഷാണത്തിൽ കൃമി, സമയം കളയാതെ പിടിച്ച്‌ കെട്ടിയിടണം: പി.സി ജോർജിനെതിരെ ഷിംന അസീസ്

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിനെതിരെ ഡോ. ഷിംന അസീസ്. പി.സി ജോർജിനെ പോലെയുള്ള പാഷാണത്തിൽ കൃമികളെയൊക്കെ സമയം കളയാതെ പിടിച്ച്‌ കെട്ടിയിട്ടില്ലെങ്കിൽ, സമൂഹത്തിൽ വെറുപ്പും വിദ്വേഷവും കൂടിക്കൂടി മനുഷ്യർ തമ്മിൽത്തല്ലി ചാവുന്നത് കാണ്ടേണ്ടി വരുമെന്ന് ഷിംന അസീസ് ഫേസ്‌ബുക്കിൽ കുറിച്ചു. പി.സി ജോർജിന്റെ മതവിദ്വേഷ പ്രസംഗം കേട്ട് കൈയ്യടിച്ച സദസ്സിനെ ചൂണ്ടിക്കാട്ടിയായിരുന്നു ഷിംന അസീസിന്റെ പ്രതികരണം.

‘മുസ്ലീങ്ങളുടെ ഹോട്ടലിൽ ഒരു ഫില്ലർ വെച്ചിട്ടുണ്ടെന്നും അതിലൊരു തുള്ളി അവർ ചായയിൽ ഒഴിച്ചാൽ സ്‌ത്രീകളും പുരുഷൻമാരും വന്ധ്യംകരിക്കപ്പെടുമെന്നും പിസി ജോർജ്‌. എന്ത് മാത്രം വർഗീയവിഷമാണിയാൾ വമിച്ച്‌ കൊണ്ടിരിക്കുന്നത്‌. പോരാത്തതിന്‌ ലുലുമാൾ മലപ്പുറത്ത് വരാത്തത്‌ യൂസഫലിക്ക്‌ ഹിന്ദുക്കളുടെയും ക്രിസ്‌ത്യാനികളുടെയും മാത്രം കാശ്‌ പിടുങ്ങാനാണത്രേ. ഗൾഫിലൊക്കെ മുക്കിന്‌ മുക്കിന്‌ ലുലു ഉള്ളതൊക്കെ ഏത്‌ വകുപ്പിലാണാവോ. സദസ്സ് ഇതൊക്കെ കേൾക്കുകയും കൈയ്യടിക്കുകയും ചെയ്യുന്നുണ്ട്‌. ഇമ്മാതിരി പാഷാണത്തിൽ കൃമികളെയൊക്കെ സമയം കളയാതെ പിടിച്ച്‌ കെട്ടിയിട്ടില്ലയെങ്കിൽ സമൂഹത്തിൽ വെറുപ്പും വിദ്വേഷവും കൂടിക്കൂടി മനുഷ്യർ തമ്മിൽത്തല്ലി ചാവുന്നത് കാണാൻ അധികകാലമൊന്നും വേണ്ടി വരില്ല’, ഷിംന അസീസ് ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:ജോലിയുടെ ആദ്യദിനത്തിൽ നഴ്സ് ആശുപത്രിയിൽ തൂങ്ങി മരിച്ചു : കൂട്ടബലാൽസംഗമെന്ന് വീട്ടുകാർ

അതേസമയം, സംഭവത്തിൽ യൂത്ത് ലീഗ് അടക്കമുള്ളവരുടെ പരാതിയെ തുടർന്ന് പി.സി ജോർജിനെ ഇന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയാണ്. ഇന്ന് പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ഫോർട്ട് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഫോർട്ട് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പി.സിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലാണ് സംഭവത്തിന് ആസ്പദമായ പ്രസംഗം പി.സി ജോർജ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button