ThiruvananthapuramKeralaNattuvarthaLatest NewsNews

സ്‌കൂട്ടര്‍ ഡിവൈഡറിലിടിച്ച്‌ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

വട്ടിയൂര്‍ക്കാവ് നേതാജി റോഡ് എന്‍.ആര്‍.ആര്‍.എ.-ഡി-1-ല്‍ നന്ദ അനീഷ് (25) ആണ് മരിച്ചത്

പേരൂര്‍ക്കട: സ്‌കൂട്ടര്‍ ഡിവൈഡറിലിടിച്ച്‌ യാത്രക്കാരിയായ യുവതി മരിച്ചു. വട്ടിയൂര്‍ക്കാവ് നേതാജി റോഡ് എന്‍.ആര്‍.ആര്‍.എ.-ഡി-1-ല്‍ നന്ദ അനീഷ് (25) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. പേരൂര്‍ക്കട-അമ്പലംമുക്ക് റോഡില്‍ തങ്കമ്മ സ്റ്റേഡിയത്തിനു മുന്നിലായിരുന്നു അപകടം നടന്നത്. അമ്പലംമുക്ക് ഭാഗത്തേക്കു പോകവേയാണ് നന്ദ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഡിവൈഡറിലിടിച്ച് അപകടത്തിൽപ്പെട്ടത്.

Read Also : ‘ജയ്ശ്രീറാം വിളിച്ചാലെന്താണ് കുഴപ്പം? നമ്മൾ പാകിസ്ഥാനിലൊന്നുമല്ലല്ലോ?’: ജഹാംഗീർപുരിൽ അറസ്റ്റ് ചെയ്യപ്പെട്ട യുവാവ്

ഇടിയുടെ ആഘാതത്തിൽ, സ്‌കൂട്ടറില്‍ നിന്നു തെറിച്ചു വീണ നന്ദയുടെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംസ്‌കാരം ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ ശാന്തികവാടത്തില്‍ നടന്നു. ഭര്‍ത്താവ്: കെ.അനീഷ് കുമാര്‍. മകള്‍: തനുശ്രീ.

shortlink

Related Articles

Post Your Comments

Related Articles


Back to top button