Latest NewsIndiaInternational

ചിത്രം വരച്ചു നൽകി, പാട്ടു പാടി സ്വീകരിച്ച് കുട്ടികൾ : ജർമനിയുടെ ഹൃദയം കവർന്ന് നരേന്ദ്രമോദി

ന്യൂഡൽഹി: യൂറോപ്പ് പര്യടനത്തിനായി ജർമ്മനിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. ജർമ്മനിയിലെ ബെർലിനിലെത്തിയ പ്രധാനമന്ത്രിയ്ക്ക് ഗംഭീര വരവേൽപ്പ് നൽകിയാണ് ഇന്ത്യൻ സമൂഹം അദ്ദേഹത്തെ സ്വീകരിച്ചത്. മോദിയെ കണ്ട് അഭിവാദ്യമർപ്പിക്കാനായി കൊച്ചുകുട്ടികൾ മുതൽ പ്രായമേറിയവർ വരെ എത്തിയിരുന്നു.

തന്റെ കാൽപാദങ്ങളിൽ ഒരാൾ ആദരവോടെ തൊട്ടപ്പോൾ പ്രധാനമന്ത്രി അദ്ദേഹത്തെ തടയുകയുകയും ചെയ്തു. ഒരു കൊച്ചു പെൺകുട്ടി പ്രധാനമന്ത്രിയ്ക്ക് അദ്ദേഹത്തിന്റെ ഛായാചിത്രം സമ്മാനിച്ചിരുന്നു. ആ ചിത്രത്തിൽ ഒപ്പിട്ട മോദി, ആ കുട്ടിയുടെ കൂടെ നിന്ന് ഫോട്ടോയുമെടുത്തു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രധാനമന്ത്രിയുമായി സെൽഫി എടുക്കാൻ ചുറ്റുമുള്ളവർ തിരക്കു കൂട്ടിയപ്പോൾ അദ്ദേഹം ഒരു കൊച്ചു കുട്ടിയുമായി സംസാരിക്കുന്നതും വൈറലായ വീഡിയോയിൽ കാണാൻ സാധിക്കും. 10 പത്ത് ലക്ഷത്തിലധികം ഇന്ത്യൻ വംശജരാണ് യൂറോപ്പിൽ താമസിക്കുന്നത്. ഇവരെയെല്ലാം നേരിട്ട് കാണാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

ത്രിദിന യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ജർമനിയിൽ എത്തിയത്. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തുമെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. തന്റെ യൂറോപ്പ് പര്യടനം ഇന്ത്യയും ജർമനിയും തമ്മിലുള്ള സൗഹൃദബന്ധം ആഴത്തിലാക്കുമെന്ന് ഉറപ്പുണ്ടെന്ന് മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഡെൻമാർക്ക് നോർവെ, സ്വീഡൻ, ഐസ്ലാൻഡ് ഫിൻലാൻഡ്, ഫ്രാൻസ് എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button