KannurKasargodNattuvarthaLatest NewsKeralaNews

‘ശവം തിന്നുന്ന ഷവർമ’, മരിച്ച ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്: ഇവരാണോ യഥാർത്ഥ മരണത്തിന്റെ വ്യാപാരികൾ?

തിരുവനന്തപുരം: ഷവർമ കഴിച്ച് മരണപ്പെട്ട ദേവനന്ദയെന്ന പെൺകുട്ടിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യാനിരിക്കെ സംസ്ഥാനത്ത് വലിയ ആശങ്കകളാണ് നിലനിൽക്കുന്നത്. മുക്കിലും മൂലയിലും ഷവർമ ഷോപ്പുകൾ ഉള്ള നമ്മുടെ കേരളത്തിൽ എവിടെ, എപ്പോൾ അടുത്ത മരണം റിപ്പോർട്ട്‌ ചെയ്യുമെന്ന ഭീതിയിലാണ് ജനങ്ങൾ.

Also Read:പാകിസ്ഥാനിലെ ഏറ്റവും ശക്തമായ പ്രവിശ്യയുടെ ചുമതല ഏറ്റെടുത്ത് പ്രധാനമന്ത്രിയുടെ മകൻ ഹംസ ഷെരീഫ്

ഒരിക്കൽ മരണകാരണം കാണിച്ച് കേരളത്തിൽ ഷവർമ്മ പൂർണ്ണമായും ഒഴിവാക്കിയിരുന്നെങ്കിലും, ഇടക്കാലത്ത് ഇവ വീണ്ടും പ്രചാരത്തിൽ വരികയായിരുന്നു. പണ്ട് ബേക്കറികളുടെ ഒരു മൂലയിൽ മാത്രമായി ഒതുങ്ങിപ്പോയ ഷവർമ്മ സ്പോട്ടുകൾ ഇന്ന് ഒരു ബ്രാൻഡ് നെയിം തന്നെയായി മാറിയിട്ടുണ്ട്. ചെറുവത്തൂരിൽ കഴിഞ്ഞ ദിവസം 36 പേരാണ് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം കാരണം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ചികില്‍സ തേടിയത്. ഈ കണക്കുകൾ കേരളത്തിലെ ഈ ഭക്ഷണത്തിന്റെ ആയുസ്സിനെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്.

അതേസമയം, സംഭവത്തിൽ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ​ഗോവിന്ദനും അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button