IdukkiKeralaNattuvarthaLatest NewsNews

പെ​​ൺ​​കു​​ട്ടി​​യെ വീ​​ട്ടി​​ൽ ​​ക​​യ​​റി പീഡിപ്പിച്ചു : പ്രതിക്ക്​ ​80 വ​​ർ​​ഷം ക​​ഠി​​ന ത​​ട​​വ്

മൂ​​ന്നാ​​ർ ന​​യ​​മ​​ക്കാ​​ട് എ​​സ്​​​റ്റേ​​റ്റി​​ലെ ഓ​​ട്ടോ ഡ്രൈ​​വ​​റാ​​യി​​രു​​ന്ന ക​​റു​​പ്പ​​​സാ​​മി​​യെ​​യാ​​ണ്​ (50) പൈ​​നാ​​വ് ഫാ​​സ്റ്റ് ട്രാ​​ക്ക് കോ​​ട​​തി ശി​​ക്ഷി​​ച്ച​​ത്

ചെ​​റു​​തോ​​ണി: പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ൺ​​കു​​ട്ടി​​യെ വീ​​ട്ടി​​ൽ അ​​തി​​ക്ര​​മി​​ച്ചു​​ ക​​യ​​റി എ​​ട്ടു​​ത​​വ​​ണ പീ​​ഡി​​പ്പി​​ച്ച മ​​ധ്യ​​വ​​യ​​സ്ക​​ന്​ ​80 വ​​ർ​​ഷം ക​​ഠി​​ന ത​​ട​​വും 1,40,000 രൂ​​പ പി​​ഴ​​യും ശിക്ഷ വിധിച്ച് കോടതി. മൂ​​ന്നാ​​ർ ന​​യ​​മ​​ക്കാ​​ട് എ​​സ്​​​റ്റേ​​റ്റി​​ലെ ഓ​​ട്ടോ ഡ്രൈ​​വ​​റാ​​യി​​രു​​ന്ന ക​​റു​​പ്പ​​​സാ​​മി​​യെ​​യാ​​ണ്​ (50) പൈ​​നാ​​വ് ഫാ​​സ്റ്റ് ട്രാ​​ക്ക് കോ​​ട​​തി ശി​​ക്ഷി​​ച്ച​​ത്.

2015-ലാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. ഒ​​ളി​​വി​​ലാ​​യി​​രു​​ന്ന പ്ര​​തി​​യെ 2016-ൽ ആണ് ​​മൂ​​ന്നാ​​ർ പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തത്. പ്ര​​തി വി​​വാ​​ഹി​​ത​​നും വി​​വാ​​ഹി​​ത​​രാ​​യ ര​​ണ്ടു​​പെ​​ൺ​​മ​​ക്ക​​ളു​​ടെ പി​​താ​​വു​​മാ​​ണ്.

Read Also : സന്തോഷ് ട്രോഫി ഫുട്‌ബോളിൽ ഇന്ന് കലാശക്കൊട്ട്: കേരളം ബംഗാളിനെ നേരിടും

ഐ.​​പി.​​സി സെ​​ക്ഷ​​ൻ 450 അ​​നു​​സ​​രി​​ച്ച്​, ഓ​​രോ ത​​വ​​ണ കു​​റ്റ​​കൃ​​ത്യം ന​​ട​​ത്തി​​യ​​തി​​നും അ​​ഞ്ചു​​വ​​ർ​​ഷം വീ​​തം ക​​ഠി​​ന​​ത​​ട​​വും 5000 രൂ​​പ വീ​​തം പി​​ഴ​​യും പ്ര​​കാ​​രം 40 വ​​ർ​​ഷം ത​​ട​​വും 40,000 രൂ​​പ പി​​ഴ​​യും ശി​​ക്ഷ വി​​ധി​​ച്ചു.

പി​​ഴ അ​​ട​​ച്ചി​​ല്ലെ​​ങ്കി​​ൽ ഓ​​രോ ത​​വ​​ണ​​ക്കും ര​​ണ്ടു​​മാ​​സം വീ​​തം​​കൂ​​ടി വെ​​റും ത​​ട​​വ്​ അ​​നു​​ഭ​​വി​​ക്ക​​ണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ‌ഐ.​​പി.​​സി 376 (2), 376 (2.1) വ​​കു​​പ്പു​​ക​​ൾ​ പ്ര​​കാ​​രം 20 വ​​ർ​​ഷം വീ​​തം ത​​ട​​വും 50,000 രൂ​​പ വീ​​തം പി​​ഴ​​യും വേ​​റെ​​യും ശി​​ക്ഷ വിധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button