Latest NewsNewsIndiaCrime

ഭർത്താവിന് അവിഹിതം : ചോദ്യം ചെയ്ത യുവതിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി

പ്രതികള്‍ ഒളിവിലാണെന്നും പൊലീസ്

ലഖ്‌നൗ: ഭര്‍ത്താവിന്റെ വിവാഹേതരബന്ധംചോദ്യം ചെയ്ത ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. പുര്‍ച്ചാപര്‍ പ്രദേശത്തെ രാംപൂര്‍ ഗ്രാമത്തിലാണ് സംഭവം. സോഹന്‍ലാല്‍ എന്ന യുവാവാണ് 33-കാരിയായ യുവതിയെ കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ട് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാക്കുകയായിരുന്നു.

യുവതിയുടെ പിതാവിന്റെ പരാതിയില്‍ ഭര്‍ത്താവ് സോഹന്‍ലാല്‍, പിതാവ് രാംലാല്‍, സഹോദരന്‍ പാപേന്ദ്ര എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സോഹന്‍ലാലിനെ അറസ്റ്റ് ചെയ്തതായും മറ്റ് പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

read also: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകും: വിഡി സതീശന്‍

അവിഹിത ബന്ധത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button