KeralaLatest NewsNews

രാഹുലും പ്രിയങ്കയും ജഹാംഗീര്‍പുരിയില്‍ പോകേണ്ടതായിരുന്നു: അവര്‍ ഡെലിഗേറ്റ്‌സിനെ അയച്ചിട്ടുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

കോണ്‍ഗ്രസ് മതേതര കാഴ്ചപ്പാടില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കുന്നതാണ് കോണ്‍ഗ്രസിന്റെ സ്‌പേസ്.

കോഴിക്കോട്: ഡൽഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങളും കടകളും തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ജഹാംഗീര്‍പുരി സന്ദര്‍ശിക്കേണ്ടതായിരുന്നില്ലേ എന്ന ചോദ്യത്തിന് തീര്‍ച്ചയായിട്ടും അവര്‍ പോയാല്‍ നല്ലതായിരുന്നു എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ല: ഉത്തരവുകൾ പിൻവലിക്കണമെന്ന് സുപ്രീംകോടതി

‘ഏത് സാഹചര്യത്തിലാണ് രാഹുലും പ്രിയങ്കയും പോകാതിരുന്നതെന്ന് തനിക്ക് അറിയില്ല. അവര്‍ ചിലപ്പോള്‍ വേറെ ഡെലിഗേറ്റ്‌സിനെ അയച്ചിട്ടുണ്ടാകും. കോണ്‍ഗ്രസിന് അവരുടേതായ രീതി ഉണ്ടല്ലോ. കോണ്‍ഗ്രസിന്റെ സമീപകാല നിലപാടുകളില്‍ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ് മതേതര കാഴ്ചപ്പാടില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കുന്നതാണ് കോണ്‍ഗ്രസിന്റെ സ്‌പേസ്. വര്‍ഗീയപ്രീണനം കോണ്‍ഗ്രസിന്റെ രീതിയല്ല’- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button