Latest NewsInternational

ബഹിരാകാശരംഗത്ത് നാസയുമായി സഹകരിക്കില്ല : ബന്ധത്തിന്റെ അവസാന കണ്ണിയും വെട്ടിമുറിച്ച് റഷ്യ

മോസ്‌കോ: അന്താരാഷ്ട്ര സഹകരണത്തിന്റെ കണ്ണികൾ ഓരോന്നായി വെട്ടിമുറിച്ച് റഷ്യ. ഏറ്റവും ഒടുവിൽ വന്നിരിക്കുന്ന പ്രഖ്യാപനം അനുസരിച്ച്, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുമായി ഇനി സഹകരിക്കില്ല എന്ന നിലപാടാണ് റഷ്യ അറിയിച്ചത്.

റഷ്യൻ സ്റ്റേറ്റ് സ്പേസ് കോർപ്പറേഷനായ റോസ്കോസ്മോസ് ജനറൽ ഡയറക്ടർ ദ്മിത്രി റൊഗോസിനാണ് അമേരിക്കൻ ബഹിരാകാശ സംഘടനയുമായി റഷ്യക്ക് സഹകരിച്ചു പ്രവർത്തിക്കാൻ താല്പര്യമില്ല എന്നറിയിച്ചത്. ബ്ലൂംബെർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാസയുമായി മാത്രമല്ല, യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഈസയുമായുള്ള സംഘടിത പ്രവർത്തനങ്ങളും റഷ്യ നിർത്തിവെച്ചു.

കഴിഞ്ഞ ഫെബ്രുവരി 24നാണ് റഷ്യ ഉക്രൈനിൽ അധിനിവേശം നടത്തിയത്. അന്നുമുതൽ, അന്താരാഷ്ട്രതലത്തിൽ യൂറോപ്പും അമേരിക്കയും റഷ്യയുമായുള്ള ബന്ധങ്ങൾക്ക് ഉലച്ചിൽ സംഭവിച്ചിട്ടുണ്ട്. എങ്കിലും, ബാക്കിനിൽക്കുന്ന സഹകരണ മേഖലകളിൽ അവസാനത്തെ പ്രതീക്ഷയായിരുന്നു ബഹിരാകാശ രംഗം. എന്നാലിപ്പോൾ, അതിനും വിരാമമിട്ടു കൊണ്ടാണ് റഷ്യയുടെ ഈ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button