Latest NewsNewsInternational

ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം വരുന്നതായി ശാസ്ത്രജ്ഞര്‍

ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം വരുന്നതായി മുന്നറിയിപ്പ് നല്‍കി ശാസ്ത്രജ്ഞര്‍. 1.8 കിലോമീറ്റര്‍ വീതിയുള്ള, അപകടകരമായേക്കാവുന്ന ഒരു ഛിന്നഗ്രഹമാണ് ഭൂമിക്കരികിലേയ്ക്ക് എത്തുന്നതെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. സൂര്യന് ചുറ്റുമുള്ള ഭ്രമണപഥത്തിലൂടെ കടന്നുപോകുമ്പോഴാണ് ഛിന്നഗ്രഹം ഭൂമിയോട് അടുത്ത് വരുന്നത്.

Read Also: റഷ്യ- ഉക്രൈൻ യുദ്ധം: ഇന്ത്യ സമാധാനത്തിനൊപ്പം, ഇരു രാജ്യങ്ങൾക്കുമൊപ്പമല്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി

മണിക്കൂറില്‍ 47,196 കിലോമീറ്റര്‍ വേഗതയിലാണ് ഈ ഛിന്നഗ്രഹം കടന്നുപോവുക. ഈ മാസം അവസാനത്തോടെ, അത് ഭൂമിയുടെ സമീപത്ത് എത്തും. അതേസമയം, ഒരു പ്രശ്നവും ഉണ്ടാക്കാതെ ഭൂമിക്കരികിലൂടെ കടന്നുപോകുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചിട്ടുണ്ട്. നാസ അപകടസാധ്യതയുള്ളതായി തരംതിരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടതാണ് ഈ ഛിന്നഗ്രഹം.

ഭൂമിക്ക് 40,24,182 കിലോമീറ്റര്‍ അകലെയാണ് ഛിന്നഗ്രഹം വരുന്നത്. 1996ലാണ് മുമ്പ് ഭൂമിക്ക് അരികിലൂടെ ഇത് കടന്നുപോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button