Latest NewsIndiaNews

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് ശ്രീലങ്ക: സഹായിക്കാൻ തയ്യാറാണെന്ന് തമിഴ്‌നാട്

പ്രമേയത്തിന് പിന്തുണ അറിയിച്ച എഐഎഡിഎംകെ നേതാവ് ഒ പനീര്‍ശെല്‍വം ശ്രീലങ്കന്‍ ജനതക്ക് സഹായമായി 50 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചു.

ചെന്നൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ സഹായിക്കാനൊരുങ്ങി തമിഴ്‌നാട്. അരിയും മരുന്നും ഉള്‍പ്പടെ അവശ്യ സാധനങ്ങള്‍ നല്‍കി സഹായിക്കാൻ തയ്യാറാണെന്ന് സ്റ്റാലിൻ മന്ത്രിസഭ വ്യക്തമാക്കി. തുടർന്ന്, വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം പാസാക്കി. എഐഎഡിഎംകെയും ബിജെപിയും ഉള്‍പ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്.

അതേസമയം, നിയമസഭയില്‍ പാസാക്കിയ പ്രമേയത്തെയും തമിഴ്‌നാട്ടിലെ ജനം ശ്രീലങ്കക്ക് നല്‍കുന്ന സഹായത്തേയും ബിജെപി സംസ്‌ഥാന ഘടകം സ്വാഗതം ചെയ്‌തു. കൂടാതെ, പ്രമേയത്തിന് പിന്തുണ അറിയിച്ച എഐഎഡിഎംകെ നേതാവ് ഒ പനീര്‍ശെല്‍വം ശ്രീലങ്കന്‍ ജനതക്ക് സഹായമായി 50 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചു.

Read Also: യൂസഫ്‌ അലി വളരെ മാന്യന്‍; യൂസഫ്‌ അലിയ്ക്കെതിരെ പറഞ്ഞത് പിന്‍വലിച്ച്‌ പി സി ജോര്‍ജ്ജ്

രാജ്യത്ത് പാചകവാതകം, പാൽപ്പൊടി, മരുന്ന് എന്നിവയുടെ ദൗർലഭ്യത്തിനൊപ്പം ഇന്ധനക്ഷാമവും രൂക്ഷമാണ്. കോവിഡ്, 2019ലെ ഈസ്റ്റർ ഭീകരാക്രമണം, 2019 അവസാനം നികുതി വെട്ടിക്കുറച്ചതുൾപ്പെടെയുള്ള പ്രധാന നയ മാറ്റങ്ങളാണ് സ്ഥിതി വഷളാക്കിയത്. ശ്രീലങ്കയുടെ ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെ 10 ശതമാനം വരുന്ന വിനോദസഞ്ചാര വ്യവസായത്തെ കോവിഡ് ഞെരുക്കി. വിദേശനാണയപ്രശ്‌നം കാരണം കാനഡ അടക്കം നിരവധി രാജ്യങ്ങൾ പൗരന്മാരോട് ശ്രീലങ്ക സന്ദർശിക്കരുതെന്ന് യാത്രാമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു.കെ, ഇന്ത്യ, റഷ്യ എന്നിവയാണ് വിനോദസഞ്ചാരത്തിന്റെ വലിയ മൂന്ന് ഉറവിടങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button