ThiruvananthapuramLatest NewsKeralaNattuvarthaNews

യുവതിയെ ബൈക്കിടിച്ച്‌ വീഴ്ത്തിയ ശേഷം മൂന്നംഗ സംഘം മാല മോഷ്ടിച്ചു : പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു

ആറ്റിങ്ങല്‍ ഗോകുലം മെഡിക്കല്‍ സെന്റര്‍ ജീവനക്കാരിയായ കായിക്കര സ്വദേശിയായ യുവതിയെയാണ് ഇടിച്ച് വീഴ്ത്തിയ ശേഷം മോഷണം നടത്തിയത്

കടയ്ക്കാവൂര്‍: ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ബൈക്കിടിച്ച്‌ വീഴ്ത്തി മാല മോഷ്ടിച്ചു. ആറ്റിങ്ങല്‍ ഗോകുലം മെഡിക്കല്‍ സെന്റര്‍ ജീവനക്കാരിയായ കായിക്കര സ്വദേശിയായ യുവതിയെയാണ് ഇടിച്ച് വീഴ്ത്തിയ ശേഷം മോഷണം നടത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ ജോലിക്ക് പോകുമ്പോഴാണ് സംഭവം. കൊല്ലമ്പുഴ ഭാഗത്തു വച്ച്‌ മൂന്നംഗ സംഘം ബൈക്കിലെത്തി ഇടിച്ചു വീഴ്ത്തി കഴുത്തില്‍ കിടന്ന രണ്ടരപ്പവന്റെ സ്വര്‍ണ മാല പൊട്ടിച്ചു കടന്നുകളയുകയായിരുന്നു.

Read Also : പാറ ഖനനത്തിന് ലൈസന്‍സ് : അനധികൃത ക്വാറികള്‍ കണ്ടെത്താന്‍ ഉപഗ്രഹ സർവ്വേക്ക് സർക്കാർ ഉത്തരവ്‌

മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിച്ച യുവതിയുടെ കൈ തിരിച്ചു ഒടിച്ചാണ് മാല തട്ടിയെടുത്തത്.തുടർന്ന്, വഴി യാത്രക്കാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. യുവതി വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കടയ്ക്കാവൂര്‍ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button