KeralaLatest NewsNews

വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് പഴകിയ ഭക്ഷണം

ബത്തേരി:വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കമ്പളക്കാട്ടെ സ്വകാര്യ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്. തുടര്‍ന്ന്, പരിശോധനകള്‍ക്കായി സംഘം ഭക്ഷണ സാമ്പിള്‍ ശേഖരിച്ചു.

Read Also:തുടർച്ചയായ ഇരുപത്തിയാറാം ദിവസവും മാറ്റമില്ലാതെ സംസ്ഥാനത്ത് ഇന്ധനവില

തിരുവനന്തപുരത്ത് നിന്നും വയനാട്ടിലെത്തിയ വിനോദസഞ്ചാരികളായ 15 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരില്‍ ആറുപേര്‍ ഇപ്പോഴും കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 23 അംഗ വിനോദ സഞ്ചാര സംഘത്തില്‍ 18 പേര്‍ക്ക് അസ്വസ്ഥത ഉണ്ടായി. നാല് പേര്‍ക്ക് അവശത അനുഭവപ്പെട്ടു.
അതേസമയം, ഭക്ഷ്യവിഷ ബാധയേറ്റത് ഈ ഹോട്ടലില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. മേപ്പാടിയിലുള്ള ഹോട്ടലില്‍ നിന്നും സംഘം ഭക്ഷണം കഴിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button