Latest NewsNewsIndiaBusiness

പണപ്പെരുപ്പം: റിപ്പോ നിരക്ക് ഉയർത്തി ആർബിഐ

2020 മെയ് മുതൽ റിപ്പോ നിരക്കിൽ മാറ്റമില്ലായിരുന്നു

ന്യൂഡൽഹി: രാജ്യത്ത് പണപ്പെരുപ്പം നിലനിൽക്കുന്ന സാഹചര്യത്തിൽ റിപ്പോ നിരക്ക് ഉയർത്തി ആർബിഐ. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസാണ് റിപ്പോ നിരക്കുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്തിറക്കിയത്. നിലവിൽ റിപ്പോ നിരക്ക് 4.40 ശതമാനമായാണ് ഉയർത്തിയത്.

2020 മെയ് മുതൽ റിപ്പോ നിരക്കിൽ മാറ്റമില്ലായിരുന്നു. 4 ശതമാനമായിരുന്നു റിപ്പോ നിരക്ക്. പുതിയ പ്രസ്താവന പ്രകാരം, 40 ബേസ് പോയിൻറ് വർധിപ്പിച്ചാണ് റിപ്പോ നിരക്ക് 4.40 ശതമാനമായി ഉയർത്തിയത്.

Also Read: ‘അവിടെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നവരും പലരുടെയും പ്രിയപ്പെട്ടവരാണ്’: കോൺഗ്രസ് നേതാക്കൾക്കു നേരെ വിമർശനം

റഷ്യ-യുക്രൈൻ സംഘർഷം, എണ്ണവിലയിലെ കുതിപ്പ്, അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവ് എന്നിവ രാജ്യത്തെ സമ്പദ്ഘടനയെ ബാധിച്ചിട്ടുണ്ട്. രാജ്യത്തെ പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ മോണിറ്ററി പോളിസി സമിതി അസാധാരണ യോഗം ചേരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button