Latest NewsNewsLife StyleHealth & Fitness

കരള്‍ അപകടാവസ്ഥയിലാണോയെന്ന് തിരിച്ചറിയാം ഈ നാല് ലക്ഷണങ്ങളിലൂടെ

മനുഷ്യശരീരത്തിലെ കരള്‍ അപകടാവസ്ഥയിലാണെങ്കില്‍ തീര്‍ച്ചയായും ഈ നാല് ലക്ഷണങ്ങള്‍ പ്രകടമായിരിക്കും. തുടക്കത്തിലെ കരളിന്റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ചികിത്സ തേടിയാല്‍, അപകടം ഒഴിവാക്കാനാകും. അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. കരളിന്റെ ആരോഗ്യം അപകടത്തിലാകുന്നതിന്റെ പ്രാരംഭ സൂചനകള്‍ ഇവയൊക്കെ…

ക്ഷീണം, തളര്‍ച്ച…

എപ്പോഴും ക്ഷീണം, തളര്‍ച്ച അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. കരളിന്റെ ആരോഗ്യം അപകടത്തിലാകുന്നതിന്റെ പ്രാരംഭ സൂചനകളിലൊന്നാണ്. വൃക്കയുടെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ കുറവ് കാരണം രക്തത്തില്‍ വിഷവസ്തുക്കളും മാലിന്യങ്ങളും ഉണ്ടാകുന്നു. ഇത് ആളുകളെ ക്ഷീണിതവും ബലഹീനവും അനുഭവിക്കാന്‍ ഇടയാക്കുന്നു.

Read Also : അതിശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു, കേരളത്തില്‍ കനത്ത മഴയും തീവ്ര ഇടിമിന്നലും ഉണ്ടാകും: ജാഗ്രതാ നിര്‍ദ്ദേശം

ശരീരത്തിലെ നിറം മാറ്റം…

കരളിന്റെ ആരോഗ്യം മോശമായി തുടങ്ങുമ്പോള്‍ ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമായി മാറും. കരളിന്റെ അനാരോഗ്യം കാരണം സംഭവിക്കുന്ന മഞ്ഞപ്പിത്തം എന്ന അസുഖത്തിന്റെ പ്രധാന ലക്ഷണമാണിത്. പരിധിയില്‍ അധികം ബിലിറൂബിന്‍ ഉല്‍പാദിപ്പിക്കപ്പെടുമ്പോഴാണ് ഇത്തരത്തില്‍ മഞ്ഞനിറം വരുന്നത്.

വിഷപദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടും…

കരളിന്റെ പ്രവര്‍ത്തനം താറുമാറാകുമ്പോള്‍, ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടും. പ്രധാനമായും മൂത്രത്തിന്റെ നിറവ്യത്യാസമാണ് ഇതിന്റെ പ്രധാന ലക്ഷണം. മൂത്രം കടുംനിറത്തിലായിരിക്കും. ചിലപ്പോള്‍ കടും ചുവപ്പ് നിറത്തിലും മൂത്രം കാണപ്പെടും.

തടിപ്പും നീര്‍ക്കെട്ടും…

ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പും, നീര്‍ക്കെട്ടും കരള്‍രോഗത്തിന്റെ ലക്ഷണമാകാം. വയര്‍, കാല്‍ എന്നിവിടങ്ങളില്‍ വെള്ളംകെട്ടി നില്‍ക്കുന്നതുകൊണ്ടാണ് നീര്‍ക്കെട്ട് ഉണ്ടാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button