Latest NewsNewsIndiaHealth & Fitness

ബൂസ്റ്റർ ഡോസ് പരീക്ഷണം: അനുമതി നേടി ഭാരത് ബയോടെക്

രണ്ടു വയസു മുതൽ പതിനെട്ട് വയസു വരെ ഉള്ളവരിൽ ഉപയോഗിക്കാവുന്ന രണ്ട് ഡോസ് കോവാക്സിൻ സംബന്ധിച്ച പരീക്ഷണങ്ങൾ ഇതിനോടകം തന്നെ നടത്തിയിട്ടുണ്ട്

ന്യൂഡൽഹി: രണ്ട് മുതൽ പതിനെട്ട് വയസു വരെ പ്രായമുള്ള കുട്ടികളുടെ കോവാക്സിൻ ബൂസ്റ്റർ ഡോസ് പരീക്ഷണത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി തേടി ഭാരത് ബയോടെക്.

ആറു വയസു മുതൽ പന്ത്രണ്ട് വയസു വരെയുളള കുട്ടികളിൽ അടിയന്തര ആവശ്യങ്ങൾക്ക് രണ്ട് ഡോസ് വാക്സിൻ നൽകാനുള്ള അനുമതി അടുത്ത കാലത്താണ് നൽകിയത്. രണ്ടു വയസു മുതൽ പതിനെട്ട് വയസു വരെ ഉള്ളവരിൽ ഉപയോഗിക്കാവുന്ന രണ്ട് ഡോസ് കോവാക്സിൻ സംബന്ധിച്ച പരീക്ഷണങ്ങൾ ഇതിനോടകം തന്നെ നടത്തിയിട്ടുണ്ട്.

Also Read: ‘മണ്ഡലത്തിലുള്ളവർ പി.ടി തോമസിനായി ഒരു വോട്ട് നൽകുമെന്നാണ് പ്രതീക്ഷ’: ഉമാ തോമസ് 

രണ്ട് മുതൽ പതിനെട്ട് വയസു വരെ പ്രായമുള്ള കുട്ടികളിൽ ബൂസ്റ്റർ ഡോസ് പരീക്ഷണത്തിന് അനുമതി തേടിയതിനു പുറമേ, രണ്ട് മുതൽ അഞ്ച് വയസു വരെയുള്ള കുട്ടികളെ അടിയന്തര ആവശ്യത്തിന് കോവാക്സിൻ ഉപയോഗിക്കുന്നതിനു കൂടി ഭാരത് ബയോടെക് അനുമതി തേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button