KeralaLatest NewsNewsIndiaBusiness

കുതിച്ചുയർന്ന് ജീരക വില

കുരുമുളകിന് ശേഷം ഏറ്റവും കൂടുതൽ വിപണി ലഭിക്കുന്ന സുഗന്ധ വ്യഞ്ജനമാണ് ജീരകം

രാജ്യത്ത് കുതിച്ചുയർന്ന് ജീരക വില. ജീരക ഉൽപാദനം മൂന്നിലൊന്നായി കുറഞ്ഞതോടെയാണ് വില വർദ്ധനവ് ഉണ്ടായത്. ഗുജറാത്തിലെ ഉൻജ വിപണിയിൽ കിലോയ്ക്ക് 150 രൂപയിൽ നിന്ന് 215 രൂപയായാണ് വില വർദ്ധിച്ചത്. ഏപ്രിൽ-മെയ് മാസങ്ങളിലാണ് വിലക്കയറ്റം രേഖപ്പെടുത്തിയത്.

ലോകത്ത് ജീരകം ഉൽപാദിപ്പിക്കുന്നതിൽ പ്രധാന പങ്ക് ഇന്ത്യയുടേതാണ്. 70 ശതമാനമാണ് ഇന്ത്യ ജീരകം ഉൽപാദിപ്പിക്കുന്നത്. തുർക്കി, സിറിയ, യുഎഇ തുടങ്ങിയവയാണ് ജീരകം ഉൽപാദിപ്പിക്കുന്ന മറ്റു രാഷ്ട്രങ്ങൾ. ഇന്ത്യ ഉൽപാദിപ്പിക്കുന്ന ജീരകത്തിന്റ ഏതാണ്ട് 30 ശതമാനത്തോളം കയറ്റുമതി ചെയ്യപ്പെടുന്നു.

Also Read: യാക്ക് സഫാരിയെ കുറിച്ച് കേട്ടിട്ടുണ്ടോ? യാക്ക് സഫാരിയ്ക്ക് പേരുകേട്ട സ്ഥലങ്ങളറിയാം

കഴിഞ്ഞ നാല് വർഷങ്ങളായി ജീരക വിലയിൽ ഇടിവ് തുടർന്നുകൊണ്ടിരിക്കുന്നതിനാൽ കർഷകർ കടുക്, പയർ തുടങ്ങിയ കൃഷികൾ വിളയിക്കാൻ തുടങ്ങിയപ്പോഴാണ് ജീരക വിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയത്. കുരുമുളകിന് ശേഷം ഏറ്റവും കൂടുതൽ വിപണി ലഭിക്കുന്ന സുഗന്ധ വ്യഞ്ജനമാണ് ജീരകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button