KeralaLatest NewsNews

പ്രളയകാലത്ത് ആളുകള്‍ക്ക് ബോട്ടില്‍ കയറാന്‍ ചുമല്‍ ചവിട്ട് പടിയാക്കി മാറ്റിയ ഹീറോ അറസ്റ്റില്‍

താനൂര്‍ പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ജയ്‌സല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നല്‍കിയെങ്കിലും തള്ളിയിരുന്നു.

തിരൂര്‍: പ്രളയകാലത്ത് ജനങ്ങൾക്ക് രക്ഷകനായ പരപ്പനങ്ങാടി ആവില്‍ ബീച്ച്‌ കുട്ടിയച്ചിന്റെ പുരയ്ക്കല്‍ ജയ്സല്‍ അറസ്റ്റിൽ. പ്രളയകാലത്ത് ആളുകള്‍ക്ക് ബോട്ടില്‍ കയറാന്‍ ചുമല്‍ ചവിട്ട് പടിയാക്കി മാറ്റിയ ജയ്സല്‍ (37) ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്റ്റിലായത്. 2021 ഏപ്രില്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

താനൂര്‍ ഒട്ടുമ്പുറം തൂവല്‍തീര ബീച്ചില്‍ കാറില്‍ ഇരിക്കുകയായിരുന്ന യുവാവിനെയും വനിതാ സുഹൃത്തിനെയും ജയ്‌സലും മറ്റൊരാളും ചേര്‍ന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കേസ്. കാറില്‍ ഇരുന്നവരുടെ ചിത്രങ്ങളെടുക്കുകയും ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, യുവാവിന്റെ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നും ഗൂഗിള്‍ പേയിലൂടെ 5000 രൂപ ജയ്‌സലിന് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍, പരാതി വ്യാജമാണെന്നായിരുന്നു അന്ന് ജയ്‌സല്‍ പ്രതികരിച്ചത്.

Read Also: ഉറുമ്പുകളുടെ ശല്യത്തിന് പരിഹാരം

താനൂര്‍ പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ജയ്‌സല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നല്‍കിയെങ്കിലും തള്ളിയിരുന്നു. തുടര്‍ന്ന്, ഇയാള്‍ വിവിധ ജില്ലകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button