KeralaLatest NewsNews

എല്ലാം മാധ്യമങ്ങളുടെ സൃഷ്‌ടി, ഞാൻ കോൺഗ്രസിൽ തന്നെയാണ്, അതിൽ മാറ്റമില്ല: കെ വി തോമസ്

തിരുവനന്തപുരം: താനിപ്പോഴും കോൺഗ്രസുകാരൻ തന്നെയാണെന്ന് വ്യക്തമാക്കി കെ.വി തോമസ് രംഗത്ത്. താന്‍ എല്‍.ഡി.എഫിന് ഒപ്പം എന്നത് മാധ്യമ സൃഷ്ടിയാണെന്നും, വികസനം ആര് കൊണ്ട് വന്നാലും കൂടെ നിൽക്കണമെന്നും കെ.വി തോമസ് പറഞ്ഞു.

Also Read:ഭർത്താവ് മരിച്ചിട്ട് 3 മാസം, പഠിച്ച്‌ ഉന്നതിയിലെത്താനാഗ്രഹിച്ച ഏകമകളുടെ ജീവനെടുത്ത് ഷവർമ: തകർന്നടിഞ്ഞ് പ്രസന്ന

‘വികസനത്തെ കുറിച്ചുളള കാഴ്ചപ്പാട് തുറന്നു പറയേണ്ട സമയമാണിത്. യുഡിഎഫ് സ്ഥാനാര്‍ഥിയും അന്തരിച്ച പി ടി തോമസിന്റെ ഭാര്യയുമായ ഉമ തോമസുമായി തനിക്ക് വ്യക്തി ബന്ധം ഉണ്ട്. എന്നാല്‍ വ്യക്തിബന്ധവും രാഷ്ട്രീയവും രണ്ടും രണ്ടാണ്. ഉമ തോമസിന്റെ വീട്ടില്‍ ചെല്ലാം എന്നു പറഞ്ഞിട്ടുണ്ട്. വ്യക്തി ബന്ധത്തിന്റെ പേരില്‍ പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല. സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞ ശേഷം ആര്‍ക്കാണ് പിന്തുണയെന്ന് വ്യക്തമാക്കാം’, കെ.വി.തോമസ് പറഞ്ഞു.

അതേസമയം, കെ. വി തോമസിനെതിരെ പാർട്ടിയിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉയരുന്നുണ്ട്. അദ്ദേഹത്തിന്റെ എൽഡിഎഫ് അനുകൂല നിലപാടുകൾ അണികളെ തന്നെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button