Latest NewsIndia

ഉച്ചഭാഷിണി വിവാദം രാജ്യത്തിന്റെ അഖണ്ഡതക്ക് തന്നെ ഭീഷണി : ലാലു പ്രസാദ് യാദവ്

പാട്ന: രാജ്യത്ത് പുകഞ്ഞുകൊണ്ടിരിക്കുന്ന ഉച്ചഭാഷിണി വിവാദം ഇന്ത്യയുടെ അഖണ്ഡതയ്ക്കു തന്നെ ഭീഷണിയാവാൻ സാധ്യതയുണ്ടെന്ന് മുൻ ബീഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്.

രാജ്യത്തിന്റെ വിഭജനത്തിന് തുല്യമാണ് ഇപ്പോൾ നടക്കുന്ന ഈ പ്രശ്നമെന്നും, എന്തുകൊണ്ടാണ് നിങ്ങൾ മസ്ജിദുകൾ ലക്ഷ്യമിടുന്നതെന്നും ലാലു പ്രസാദ് ചോദിച്ചു. ആർജെഡി പ്രസിഡന്റിന്റെ വാക്കുകൾ പ്രകാരം, മസ്ജിദുകളെ ലക്ഷ്യം വെക്കാതെ, ഹനുമാൻ ചാലീസ ക്ഷേത്രങ്ങളിലാണ് മുഴക്കേണ്ടത്. അല്ലാത്തപക്ഷം, അതൊരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യം വയ്ക്കൽ ആകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിലെ മസ്ജിദുകളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഉത്തർ പ്രദേശിൽ, ആരാധനാലയങ്ങളിൽ നിന്നും ഉച്ചഭാഷിണികൾ നിർബന്ധമായി അഴിച്ചുമാറ്റാൻ യോഗി സർക്കാർ ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ലാലു പ്രസാദ് യാദവിന്റെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button