KeralaLatest NewsNews

സ്‌കൂള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക മാന്വല്‍: മന്ത്രി വി.ശിവന്‍ കുട്ടി

ശരിയുത്തരമെഴുതിയ എല്ലാവര്‍ക്കും മാര്‍ക്ക് ഉറപ്പാക്കും, വാരിക്കോരി മാര്‍ക്ക് നല്‍കുന്നത് സര്‍ക്കാരിന്റെ നയമല്ല

കോഴിക്കോട്: സ്‌കൂള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക മാന്വല്‍ തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

Read Also:മലപ്പുറത്ത് രണ്ടാം ഭാര്യയേയും മക്കളേയും ചുട്ടുകൊന്ന സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ, അവസാനമായി സഹോദരിയോട്‌ പറഞ്ഞത്

7,077 സ്‌കൂളിലെ 9,58,067 വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ യൂണിഫോം വിതരണം മെയ് 6ന് നടക്കും. 120 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും മുന്‍പ് തന്നെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പാഠപുസ്തകം വിതരണം ചെയ്യും.

പ്ലസ്ടു കെമിസ്ട്രി പുതിയ ഉത്തര സൂചികയില്‍ അപാകതയില്ലെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. ശരിയുത്തരമെഴുതിയ എല്ലാവര്‍ക്കും മാര്‍ക്ക് ഉറപ്പാക്കും. എന്നാല്‍, വാരിക്കോരി മാര്‍ക്ക് നല്‍കുന്നത് സര്‍ക്കാരിന്റെ നയമല്ല. നൂറ് ശതമാനം വിജയം ഉറപ്പാക്കാന്‍ പരീക്ഷാ സംവിധാനത്തില്‍ വെള്ളം ചേര്‍ക്കാനാവില്ല. ചിലരുടെ സ്ഥാപിത താല്‍പര്യങ്ങളാണ് നിലവിലെ വിവാദങ്ങള്‍ക്ക് പിന്നിലെന്നും മന്ത്രി പറഞ്ഞു.

പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക വിഷയത്തില്‍, അദ്ധ്യാപകര്‍ മൂല്യ നിര്‍ണ്ണയം ബഹിഷ്‌കരിച്ചത് മുന്‍ കൂട്ടി അറിയിക്കാതെയാണെന്നും മന്ത്രി അറിയിച്ചു.

പ്രതിഷേധം നടത്തും മുന്‍പ് അറിയിക്കാതിരുന്നത് അധ്യാപകരുടെ വീഴ്ചയാണ്. ഇതിനു പിന്നില്‍ ഗൂഡാലോചന ഉണ്ടോയെന്ന് സംശയിക്കുന്നതായും നടപടി വേണോ എന്ന കാര്യം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്താതെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അധ്യാപകര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്. സര്‍ക്കാര്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അധ്യാപകരല്ല. അതിന് തിരഞ്ഞെടുക്കപ്പെട്ടൊരു സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രിയുമുണ്ട്. ഇവര്‍ക്ക് പുറമെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിദ്യാഭ്യാസ ഡയറക്ടറുമുണ്ട്. അധ്യാപക വിഭാഗം പാലിക്കേണ്ട നിയമങ്ങള്‍ ലംഘിക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും ഹൈകോടതി ഉത്തരവിനെതിരെയാണ് അധ്യാപകരുടെ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button